കൊച്ചി: (piravomnews.in) എറണാകുളം ആലുവ യു സി കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. തൊട്ടടുത്ത കടയിൽ ഓടി കയറിയ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശിയാണ് ആക്രമിക്കാൻ ശ്രമിച്ചത്. സുഹൃത്താണെന്നും പരാതി ഇല്ലെന്നും യുവതി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ വധ ശ്രമത്തിന് കേസെടുക്കുമെന്ന് ആലുവ ഈസ്റ്റ് പൊലീസ് അറിയിച്ചു.
An #attempt was #made to set a #woman on fire by #pouring #petrol on her in #Ernakulam
