---
title: "ഭാര്യയുടെ ചരമവാർഷിക ദിനത്തിൽ പന്ന്യന്നൂർ സ്വദേശി താനൂരിൽ തൂങ്ങി മരിച്ചു"
english_title: "On his wife's #death #anniversary, a native of #Pannianur #hanged #himself in #Tanur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/269078/on-his-wifes-death-anniversary-a-native-of-pannianur-hanged-himself-in-tanur"
published_at: "2025-02-09T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a89eb7eea85_death.jpg"
keywords: []
---

# ഭാര്യയുടെ ചരമവാർഷിക ദിനത്തിൽ പന്ന്യന്നൂർ സ്വദേശി താനൂരിൽ തൂങ്ങി മരിച്ചു

> **Lead Summary:** കണ്ണൂർ: ഭാര്യയുടെ ചരമവാർഷിക ദിനത്തിൽ പന്ന്യന്നൂർ സ്വദേശി താനൂരിൽ തൂങ്ങി മരിച്ചു. പന്ന്യന്നൂർ സ്വദേശി കിഴക്കയിൽ ചന്ദ്രനാണ് താനൂരിൽ പഴയ പ്രിയ ടാക്കീസിന് സമീപം മരത്തിൽ തൂങ്ങി മരിച്ചത്.

## Article Content

കണ്ണൂർ: ഭാര്യയുടെ ചരമവാർഷിക ദിനത്തിൽ പന്ന്യന്നൂർ സ്വദേശി താനൂരിൽ തൂങ്ങി മരിച്ചു. പന്ന്യന്നൂർ സ്വദേശി കിഴക്കയിൽ ചന്ദ്രനാണ് താനൂരിൽ പഴയ പ്രിയ ടാക്കീസിന് സമീപം മരത്തിൽ തൂങ്ങി മരിച്ചത്.

ഇവിടെ കെട്ടിട നിർമ്മാണ ജോലിക്കെത്തിയതായിരുന്നു ചന്ദ്രൻ. ഭാര്യ റീനയുടെ അഞ്ചാം ചരമവാർഷിക ദിനമായിരുന്നു ഇന്ന്. റിനിൽ, റിജിൽ എന്നിവർ മക്കളാണ്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/269078/on-his-wifes-death-anniversary-a-native-of-pannianur-hanged-himself-in-tanur)