---
title: "വളവ് തിരിഞ്ഞപ്പോൾ റോഡിൽ കാട്ടാന; യുവതിക്ക് അത്ഭുത രക്ഷപ്പെടൽ "
english_title: "#Katana on the #road when the #curve is #turned; #Miraculous #escape for the #young #woman"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/269077/katana-on-the-road-when-the-curve-is-turned-miraculous-escape-for-the-young-woman"
published_at: "2025-02-09T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a89dd981407_wils.jpg"
keywords: []
---

# വളവ് തിരിഞ്ഞപ്പോൾ റോഡിൽ കാട്ടാന; യുവതിക്ക് അത്ഭുത രക്ഷപ്പെടൽ 

> **Lead Summary:** മേപ്പാടി: വയനാട് മേപ്പാടി പാടിവയലിൽ ആനക്ക് മുൻപിൽ നിന്ന് രക്ഷപ്പെട്ട് സ്കൂട്ടർ യാത്രക്കാരി. വെള്ളിയാഴ്ച വൈകിട്ട് പാടിവയലിലൂടെ പോയപ്പോൾ ആയിരുന്നു ആനയുടെ മുൻപിൽ അകപ്പെട്ടത്.

## Article Content

മേപ്പാടി: വയനാട് മേപ്പാടി പാടിവയലിൽ ആനക്ക് മുൻപിൽ നിന്ന് രക്ഷപ്പെട്ട് സ്കൂട്ടർ യാത്രക്കാരി. വെള്ളിയാഴ്ച വൈകിട്ട് പാടിവയലിലൂടെ പോയപ്പോൾ ആയിരുന്നു ആനയുടെ മുൻപിൽ അകപ്പെട്ടത്.

സ്കൂട്ടർ കടന്നുപോയ ശേഷം ആന അടുത്തുള്ള എസ്റ്റേറ്റിലേക്ക് കടന്നു പോവുകയായിരുന്നു. നേരത്തെയും പലതവണ പാടിവയലിൽ ആനയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ജീവനക്കാരിയായ മുർഷിദയാണ് കാട്ടാനയ്ക്ക് മുന്നിൽപ്പെട്ടത്. നൈറ്റ് ഡ്യൂട്ടിക്കായി പോകുമ്പോഴാണ് ഇവർ ആനയുടെ മുന്നിൽപ്പെട്ടത്.

യുവതി എത്തിയത് അക്രമാസക്തനായ ആനയുടെ മുന്നിലാവാത്തതാണ് വലിയ അപകടം ഒഴിവാകാൻ സഹായിച്ചത്. ആനയെ കണ്ട് യുവതി സ്കൂട്ടർ വെട്ടിച്ച് റോഡിന്റെ എതിർ വശത്തു കൂടി പോയതും അപകടമൊഴിവാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/269077/katana-on-the-road-when-the-curve-is-turned-miraculous-escape-for-the-young-woman)