---
title: " യുവാവിനെ വീടിന് സമീപത്തുള്ള തൊഴുത്തിന്റെ സമീപത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "The #youth was #found #hanging near the #stable near the #house"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/268947/the-youth-was-found-hanging-near-the-stable-near-the-house"
published_at: "2025-02-08T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a7617169093_found.jpg"
keywords: []
---

#  യുവാവിനെ വീടിന് സമീപത്തുള്ള തൊഴുത്തിന്റെ സമീപത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം: യുവാവിനെ വീടിന് സമീപത്തുള്ള തൊഴുത്തിന്റെ സമീപത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാംകോണം തെറ്റിയറ വീട്ടില്‍ ജയൻ ആണ് തൂങ്ങിമരിച്ചത്.

## Article Content

തിരുവനന്തപുരം: യുവാവിനെ വീടിന് സമീപത്തുള്ള തൊഴുത്തിന്റെ സമീപത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാംകോണം തെറ്റിയറ വീട്ടില്‍ ജയൻ ആണ് തൂങ്ങിമരിച്ചത്.

സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നു. എന്നും വിശ്രമിക്കാറുള്ള സ്ഥലത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഭക്ഷണം കഴിക്കാനായി ഭാര്യ വിളിക്കാൻ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ആര്യങ്കോട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയമൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. യുവാവിന് ഭാര്യയും രണ്ട് മക്കളുമാണുള്ളത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/268947/the-youth-was-found-hanging-near-the-stable-near-the-house)