---
title: "കുഞ്ഞ് രക്ഷപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു, ആഹ്ളാദങ്ങൾക്ക് മേൽ സങ്കടപ്പെയ്‌ത്തായി റിദാന്റെ വേർപാട്."
english_title: "They were hoping that the baby would survive, but Ridan's departure was a source of sadness over joy."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/268941/they-were-hoping-that-the-baby-would-survive-but-ridans-departure-was-a-source-of-sadness-over-joy"
published_at: "2025-02-08T18:40:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a757b29ce81_rjrjrrj.jpg"
keywords: []
---

# കുഞ്ഞ് രക്ഷപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു, ആഹ്ളാദങ്ങൾക്ക് മേൽ സങ്കടപ്പെയ്‌ത്തായി റിദാന്റെ വേർപാട്.

> **Lead Summary:** നെടുമ്പാശ്ശേരി: ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയതിന്റെ ത്രില്ലിൽ നിന്നും പെട്ടെന്നാണ് കുഞ്ഞു റിദാന്റെ വേർപാടിന്റെ ദുഃഖത്തിലേക്ക് .സൗരഭ്, അഭിഷേക്, ഭുമി, ജെയ്, റിദാൻ, റിഷു, മഹേശ്വരി പൂനം എന്നിവരാണ് രാജസ്ഥാനിൽ നിന്നെത്തിയ സംഘത്തിലുണ്ടായത്. കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് പോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനായി വാഹനവും ഏർപ്പാടാക്കി. വിമാനത്താവളത്തിലെ പൂന്തോട്ടത്തിൽ നിന്ന് ഫോട്ടോയും വീഡിയോയുമെല്ലാം മൊബൈൽ ഫോണിൽ പകർത്തി ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്.

## Article Content

നെടുമ്പാശ്ശേരി: ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയതിന്റെ ത്രില്ലിൽ നിന്നും പെട്ടെന്നാണ് കുഞ്ഞു റിദാന്റെ വേർപാടിന്റെ ദുഃഖത്തിലേക്ക് .സൗരഭ്, അഭിഷേക്, ഭുമി, ജെയ്, റിദാൻ, റിഷു, മഹേശ്വരി പൂനം എന്നിവരാണ് രാജസ്ഥാനിൽ നിന്നെത്തിയ സംഘത്തിലുണ്ടായത്. കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് പോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനായി വാഹനവും ഏർപ്പാടാക്കി. വിമാനത്താവളത്തിലെ പൂന്തോട്ടത്തിൽ നിന്ന് ഫോട്ടോയും വീഡിയോയുമെല്ലാം മൊബൈൽ ഫോണിൽ പകർത്തി ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്.

റിദാനെ കണാതായതോടെ ആദ്യം ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കുമോ എന്ന് മാതാപിതാക്കൾ സംശയിച്ചു. തുടർന്ന് പോലീസ് എയ്ഡ്‌പോസ്റ്റിലേക്ക് ഓടിച്ചെന്ന് വിവരം അറിയിച്ചു. ഒടുവിൽ അന്വേഷണത്തിൽ മാലിന്യക്കുഴിയിൽ നിന്നും കണ്ടെടുത്തപ്പോഴും കുഞ്ഞ് റിദാൻ രക്ഷപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ, ആ പ്രതീക്ഷകൾക്ക് അല്പനേരമേ ആയുസ്സുണ്ടായുള്ളൂ. കുഞ്ഞ് വീണ മാലിന്യക്കുഴി അടുത്തിടെ സിമന്റിട്ട് ബലപ്പെടുത്തുകയും ഉയരം കൂട്ടുകയും ചെയ്തിരുന്നു. തറനിരപ്പിൽ നിന്നും ഉയർന്നാണ് കുഴി നിൽക്കുന്നത്. ആറടിയോളം താഴ്ച വരുന്ന കുഴിയിൽ നാലടിയോളം മാലിന്യമുണ്ടായിരുന്നു. പോലീസ് എയ്ഡ് പോസ്റ്റിന് മുൻപിലെ കഫേയിൽ നിന്നുള്ള മാലിന്യമാണിതിൽ എത്തുന്നത്. കുഴിക്ക് മുകളിൽ സ്ലാബിട്ടിരുന്നില്ല.

റിദാനെ കണാതായതോടെ ആദ്യം ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കുമോ എന്ന് മാതാപിതാക്കൾ സംശയിച്ചു. തുടർന്ന് പോലീസ് എയ്ഡ്‌പോസ്റ്റിലേക്ക് ഓടിച്ചെന്ന് വിവരം അറിയിച്ചു. ഒടുവിൽ അന്വേഷണത്തിൽ മാലിന്യക്കുഴിയിൽ നിന്നും കണ്ടെടുത്തപ്പോഴും കുഞ്ഞ് റിദാൻ രക്ഷപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ, ആ പ്രതീക്ഷകൾക്ക് അല്പനേരമേ ആയുസ്സുണ്ടായുള്ളൂ. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/268941/they-were-hoping-that-the-baby-would-survive-but-ridans-departure-was-a-source-of-sadness-over-joy)