---
title: "പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു."
english_title: "The police have started collecting evidence from Ananthu Krishnan, the accused in the half-price fraud case."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/268920/the-police-have-started-collecting-evidence-from-ananthu-krishnan-the-accused-in-the-half-price-fraud-case"
published_at: "2025-02-08T16:55:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a73f2bd9b36_wewfwefw.jpg"
keywords: []
---

# പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു.

> **Lead Summary:** കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഭൂമി വാങ്ങി കൂട്ടിയ ഇടുക്കിയിലെ അഞ്ച് സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. ഇടുക്കി ജില്ലയിലെ ശങ്കരപ്പിള്ളി, കോളപ്ര, കുടയത്തൂര്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പിന് എത്തിച്ചത്. കോളപ്ര രണ്ട് ഇടങ്ങളിലായി അനന്തു കൃഷ്ണന്‍ ഭൂമി വാങ്ങി കൂട്ടിയിരുന്നു. കുടയത്തൂരിലെ അഞ്ചാമത്തെ സ്ഥലം സിനിമകളുടെ സ്ഥിരം ലൊക്കേഷനുമാണ്. ഈരാറ്റുപേട്ടയില്‍ വാങ്ങിയ സ്ഥലത്താണ് ആദ്യം എത്തിച്ചത്. സ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തി. ഇടുക്കിയിലും ഈരാറ്റുപേട്ടയിലുമായി അഞ്ച് ഇടങ്ങളില്‍ ഭൂമി വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

## Article Content

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഭൂമി വാങ്ങി കൂട്ടിയ ഇടുക്കിയിലെ അഞ്ച് സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. ഇടുക്കി ജില്ലയിലെ ശങ്കരപ്പിള്ളി, കോളപ്ര, കുടയത്തൂര്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പിന് എത്തിച്ചത്. കോളപ്ര രണ്ട് ഇടങ്ങളിലായി അനന്തു കൃഷ്ണന്‍ ഭൂമി വാങ്ങി കൂട്ടിയിരുന്നു. കുടയത്തൂരിലെ അഞ്ചാമത്തെ സ്ഥലം സിനിമകളുടെ സ്ഥിരം ലൊക്കേഷനുമാണ്. ഈരാറ്റുപേട്ടയില്‍ വാങ്ങിയ സ്ഥലത്താണ് ആദ്യം എത്തിച്ചത്. സ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തി. ഇടുക്കിയിലും ഈരാറ്റുപേട്ടയിലുമായി അഞ്ച് ഇടങ്ങളില്‍ ഭൂമി വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

സ്വദേശമായ തൊടുപുഴയിലെ ഓഫീസും വീടും പരിസരവും അനന്തു കൃഷ്ണന്‍ പൊലീസിന് കാണിച്ചു കൊടുത്തു. നാളെ കൊച്ചിയിലെ ഓഫീസിലും ഫ്‌ലാറ്റിലും തെളിവെടുപ്പ് നടത്തിയേക്കും. തിരുവനന്തപുരത്തെ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദ കുമാറിന് കഴിഞ്ഞവര്‍ഷം രണ്ടു കോടി രൂപ കൈമാറി. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ നല്‍കിയതിന്റെയും ഇടപാട് രേഖകളും അന്വേഷണ സംഘത്തിന് കിട്ടി. ഇടുക്കിയിലെയും എറണാകുളത്തെയും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കി എന്നും തെരഞ്ഞെടുപ്പ് കാലത്ത് അവരുടെ ഓഫീസ് സ്റ്റാഫുകള്‍ക്കാണ് പണം കൈമാറിയതെന്നും അനന്തു ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/268920/the-police-have-started-collecting-evidence-from-ananthu-krishnan-the-accused-in-the-half-price-fraud-case)