---
title: "കൊച്ചിയിൽ ബൈക്ക് ടോറസിൽ ഇടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം."
english_title: "Housewife dies in tragic accident after bike hits Taurus in Kochi."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/268905/housewife-dies-in-tragic-accident-after-bike-hits-taurus-in-kochi"
published_at: "2025-02-08T15:34:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a72c3f0b9a1_hehe.jpg"
keywords: []
---

# കൊച്ചിയിൽ ബൈക്ക് ടോറസിൽ ഇടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

> **Lead Summary:** കാലടി: നെടുമ്പാശേരി എയർപോർട്ട് റോഡിൽ ചെത്തിക്കോട് കവലക്ക് സമീപം ബൈക്ക് ടോറസിലിടിച്ച് ബൈക്ക് യാത്രിക മരിച്ചു. മലയാറ്റൂർ മധുരിമ കവലയിൽ ചിറ്റേത്തി വീട്ടിൽ ഭാസ്കരൻ ഭാര്യ ലീല യാണ് മരിച്ചത്. ഭർത്താവ് ഭാസ്കരനൊപ്പം സഞ്ചരിക്കുമ്പോഴാണ് സംഭവം.

## Article Content

കാലടി: നെടുമ്പാശേരി എയർപോർട്ട് റോഡിൽ ചെത്തിക്കോട് കവലക്ക് സമീപം ബൈക്ക് ടോറസിലിടിച്ച് ബൈക്ക് യാത്രിക മരിച്ചു. മലയാറ്റൂർ മധുരിമ കവലയിൽ ചിറ്റേത്തി വീട്ടിൽ ഭാസ്കരൻ ഭാര്യ ലീല യാണ് മരിച്ചത്. ഭർത്താവ് ഭാസ്കരനൊപ്പം സഞ്ചരിക്കുമ്പോഴാണ് സംഭവം.

ലീല സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഭാസ്കരനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീലയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

മക്കൾ: സി ബി അനൂപ്, സി ബി സനൂപ്, സി ബി അഞ്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/268905/housewife-dies-in-tragic-accident-after-bike-hits-taurus-in-kochi)