---
title: "ഡ്രൈവറായി അച്ഛനും കണ്ടക്ടറായി മകളും ജോലി ചെയ്യുന്ന ബസിലെ യാത്രക്കാരനായി തൃശൂര്‍ എംപി സുരേഷ് ഗോപി."
english_title: "Thrissur MP Suresh Gopi is a passenger on a bus where his father works as a driver and his daughter as a conductor."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/268847/thrissur-mp-suresh-gopi-is-a-passenger-on-a-bus-where-his-father-works-as-a-driver-and-his-daughter-as-a-conductor"
published_at: "2025-02-08T12:08:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a6fbda40378_rjrsk.jpg"
keywords: []
---

# ഡ്രൈവറായി അച്ഛനും കണ്ടക്ടറായി മകളും ജോലി ചെയ്യുന്ന ബസിലെ യാത്രക്കാരനായി തൃശൂര്‍ എംപി സുരേഷ് ഗോപി.

> **Lead Summary:** തൃശൂര്‍: ഡ്രൈവറായി അച്ഛനും കണ്ടക്ടറായി മകളും ജോലി ചെയ്യുന്ന ബസിലെ യാത്രക്കാരനായി തൃശൂര്‍ എംപി സുരേഷ് ഗോപി. കൊടുങ്ങല്ലൂർ - കോട്ടപ്പുറം റൂട്ടിൽ ഓടുന്ന രാമപ്രിയ ബസിലാണ് സുരേഷ് ഗോപി യാത്ര ചെയ്തത്. കോട്ടപ്പുറം പള്ളിയിലേക്കായിരുന്നു എംപിയുടെ യാത്ര. ഫാദർ വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പാവങ്ങൾക്കുള്ള 40 ഭവനങ്ങളുടെ താക്കോൽദാനത്തിനാണ് സുരേഷ് ഗോപി ബസിൽ യാത്ര ചെയ്ത് എത്തിയത്.

## Article Content

തൃശൂര്‍: ഡ്രൈവറായി അച്ഛനും കണ്ടക്ടറായി മകളും ജോലി ചെയ്യുന്ന ബസിലെ യാത്രക്കാരനായി തൃശൂര്‍ എംപി സുരേഷ് ഗോപി. കൊടുങ്ങല്ലൂർ - കോട്ടപ്പുറം റൂട്ടിൽ ഓടുന്ന രാമപ്രിയ ബസിലാണ് സുരേഷ് ഗോപി യാത്ര ചെയ്തത്. കോട്ടപ്പുറം പള്ളിയിലേക്കായിരുന്നു എംപിയുടെ യാത്ര. ഫാദർ വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പാവങ്ങൾക്കുള്ള 40 ഭവനങ്ങളുടെ താക്കോൽദാനത്തിനാണ് സുരേഷ് ഗോപി ബസിൽ യാത്ര ചെയ്ത് എത്തിയത്.

ചെറുപ്പം മുതൽ അനന്തലക്ഷ്മിക്ക് ബസുകളോട് വലിയ പ്രണയമായിരുന്നു. തന്‍റെ ആഗ്രഹം പിതാവിനോട് പറഞ്ഞപ്പോൾ ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ആദ്യം ഡോറിൽ നിന്ന് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിയാണ് ചെയ്തത്. ഒന്നര വർഷം മുൻപ് കണ്ടക്ടർ ലൈസൻസ് എടുത്തതോടെ കാക്കി ഷർട്ടും ധരിച്ച് കണ്ടക്ടർ ജോലിയിലേക്ക് മാറി. പഠിത്തത്തിൽ മിടുക്കിയായ അനന്തലക്ഷ്മി പഠനത്തിന് തടസം വരുത്താതെയാണ് കണ്ടക്ടർ ജോലി കൊണ്ട് പോകുന്നത്. ഡ്രൈവർ ലൈസൻസ് എടുത്ത് ബസ് ഓടിക്കണമെന്നതാണ് അനന്തലക്ഷ്മിയുടെ ആഗ്രഹം. നഗരസഭ കൗൺസിലർ ധന്യ ഷൈനാണ് അമ്മ. വിദ്യാർത്ഥിനികളായ ലക്ഷ്മി പാർവതി, ദേവനന്ദ എന്നിവർ സഹോദരികളാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/268847/thrissur-mp-suresh-gopi-is-a-passenger-on-a-bus-where-his-father-works-as-a-driver-and-his-daughter-as-a-conductor)