---
title: "'സുരക്ഷിത് മാർഗ് 'നെഞ്ചോട് ചേർത്ത് വിവേകാനന്ദയിലെ കുട്ടികൾ"
english_title: "Children of Vivekananda hold 'Surakshit Marg' close to their chest"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/268703/children-of-vivekananda-hold-surakshit-marg-close-to-their-chest"
published_at: "2025-02-07T18:56:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a60a0e4350d_ertjhrjttj.jpg"
keywords: []
---

# 'സുരക്ഷിത് മാർഗ് 'നെഞ്ചോട് ചേർത്ത് വിവേകാനന്ദയിലെ കുട്ടികൾ

> **Lead Summary:** പിറവം: റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനായി, ട്രാഫിക് നിയമങ്ങളെ പറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 'സുരക്ഷിത് മാർഗ് 'എന്ന പേരിൽ കുറ്റൂക്കാരൻ ഗ്രൂപ്പും SCMS ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷനും സംയുക്തമായി നടത്തുന്ന റോഡ് സുരക്ഷാ ക്യാംപയിൻ്റെ ഭാഗമായി പാഴൂർ വിവേകാനന്ദ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ പിറവം പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

## Article Content

പിറവം: റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനായി, ട്രാഫിക് നിയമങ്ങളെ പറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 'സുരക്ഷിത് മാർഗ് 'എന്ന പേരിൽ കുറ്റൂക്കാരൻ ഗ്രൂപ്പും SCMS ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷനും സംയുക്തമായി നടത്തുന്ന റോഡ് സുരക്ഷാ ക്യാംപയിൻ്റെ ഭാഗമായി പാഴൂർ വിവേകാനന്ദ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ പിറവം പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

> വിദ്യാർത്ഥികളിലൂടെ പുതിയൊരു റോഡ് സംസ്കാരം വളർത്തി എടുക്കുന്നതിന്റെ ഭാഗമായ ഈ പരിപാടി "സേഫ് ഡ്രൈവ് സേവ് ലൈഫ് " എന്നപേരിലാണ് വിവേകാനന്ദ സ്കൂളിലെ റോഡ് സേഫ്റ്റി ക്ലബ്‌ നടത്തിവരുന്നത്. പിറവം പ്രൈവറ്റ് ബസ് സ്റ്റാന്ഡിലെ ആബാലവൃദ്ധo ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കപ്പെട്ട പരിപാടിക്ക്, പിറവം മുനിസിപ്പൽ ചെയർ പേഴ്സൻ അഡ്വ. ജൂലി സാബു, പിറവം സബ് ഇൻസ്‌പെക്ടർ ജയൻ പിറവം വ്യാപാരി വ്യവസായി അസോസിയേഷൻ വൈസ് പ്രസിഡന്റ് സാജു കുറ്റിവേലിൽ ബസ് കോർഡിനേറ്റർ മഹേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഡ് കൗൺസിർ ഡോ. സഞ്ജിനി പ്രതീഷും പരിപാടിയിൽ സന്നിഹിതയായിരുന്നു

#RoadSafety #SafeDriveSaveLife #TrafficAwareness #RoadSafetyCampaign #FlashMob #VivekanandaSchool #Piravom #TrafficEducation #SafeDriving #PublicAwareness #StudentsForSafety #SCMS #RoadSafetyClub #KeralaNews #TrafficRules #CommunityInitiative #PiraravamMunicipality

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/268703/children-of-vivekananda-hold-surakshit-marg-close-to-their-chest)