---
title: "കൊച്ചി അമ്പലമേട് സ്റ്റേഷനിൽ പൊലീസും മോഷണക്കേസ് പ്രതികളും തമ്മിൽ സംഘർഷം."
english_title: "A clash broke out between the police and the suspects in a theft case at Ambalamedu station in Kochi."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/268574/a-clash-broke-out-between-the-police-and-the-suspects-in-a-theft-case-at-ambalamedu-station-in-kochi"
published_at: "2025-02-07T11:38:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5a37ff32a3_we3tg3y.jpg"
keywords: []
---

# കൊച്ചി അമ്പലമേട് സ്റ്റേഷനിൽ പൊലീസും മോഷണക്കേസ് പ്രതികളും തമ്മിൽ സംഘർഷം.

> **Lead Summary:** വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം... [https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e]

## Article Content

വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം... [https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e]

കൊച്ചി: കൊച്ചി അമ്പലമേട് സ്റ്റേഷനിൽ പൊലീസും മോഷണക്കേസ് പ്രതികളും തമ്മിൽ സംഘർഷം. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതികളുടെ ബന്ധുക്കൾ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതോടെയാണ് സാഹചര്യം വഷളായത്. ഇവർ സ്ഥിരം ശല്യക്കാരാണെന്നും വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ നിരവധി കേസുകളുണ്ടെന്നും തൃക്കാക്കര എസിപി പറഞ്ഞു.

അമ്പലമേട് സ്റ്റേഷൻ പരിധിയിൽ നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിൽ മോഷണം നടത്തിയതിനാണ് പൊലീസ് 3 യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇതിൽ അഖിൽ ഗണേഷ്, അജിത് ഗണേഷ് എന്നിവർ സഹോദരങ്ങളാണ്. അഖിലിനെതിരെ വിവിധ സ്റ്റേഷനുകളിലായി 17 കേസുകൾ നിലവിലുണ്ട്. കാപ്പാ കേസിലെ പ്രതിയുമാണ്. അജിത്തിനെതിരെ 14 കേസുകളുമുണ്ട്. ആദിത്യനെതിരെ കേസുകൾ നിലവിലില്ല. ഇന്നലെ രാത്രി സ്റ്റേഷനിൽ എത്തിച്ചതു മുതൽ മൂവരും അക്രമസാക്തരായിരുന്നുവെന്ന് പൊലീസ് പറയുന്നു. സ്റ്റേഷനിലെ സിസിടിവി മോണിറ്റർ അടിച്ചു തകർത്തു. ശുചിമുറിയിലെ പൈപ്പ് നശിപ്പിച്ചു. വനിതാ പൊലീസുകാർ അടക്കമുള്ളവർക്കെതിരെ അസഭ്യവർഷവും നടത്തി. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ പ്രതികളും പൊലീസും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/268574/a-clash-broke-out-between-the-police-and-the-suspects-in-a-theft-case-at-ambalamedu-station-in-kochi)