---
title: "തുറന്ന ജീപ്പില്‍ തെരുവ് നായയുടെ ജന്മദിനം ആഘോഷിച്ച് ഒരു കൂട്ടം യുവാക്കൾ."
english_title: "A group of young people celebrated a stray dog's birthday in an open jeep."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/268561/a-group-of-young-people-celebrated-a-stray-dogs-birthday-in-an-open-jeep"
published_at: "2025-02-07T11:18:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a59ec97048a_6538.jpg"
keywords: []
---

# തുറന്ന ജീപ്പില്‍ തെരുവ് നായയുടെ ജന്മദിനം ആഘോഷിച്ച് ഒരു കൂട്ടം യുവാക്കൾ.

> **Lead Summary:** **വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം... [https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e]**

## Article Content

**വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം... [https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e]**

വളര്‍ത്ത് മൃഗങ്ങളുടെ ജന്മദിനം ആഘോഷിക്കുന്നവരുണ്ട്. എന്നാല്‍, ഒരു തെരുവ് നായയുടെ ജന്മദിനം ആഘോഷിക്കുന്നത് കണ്ടിട്ടുണ്ടോ? എങ്കില്‍ അങ്ങനെയൊരു ഭാഗ്യം കൈവന്നിരിക്കുകയാണ് ലൂഡോയ്ക്ക്. ലൂഡോ മധ്യപ്രദേശിലെ ദേവാസ് സിറ്റിക്കാരനാണ്. ദേവാസ് സിറ്റിയിലെ ഒരു തെരുവ് നായ. തെരുവില്‍ ജനിച്ച് വളര്‍ന്ന ലൂഡോയ്ക്ക് ആരാധകര്‍ നിരവധിയാണ്. അവന് വേണ്ടി തുറന്ന ജീപ്പില്‍ നഗര പ്രദക്ഷിണം നടത്തി, കേക്ക് മുറിച്ച് ആഘോഷിക്കാന്‍ പോലും തയ്യാറുള്ള ആരാധകര്‍. അന്‍സു 09 എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നുള്ളതാണ് വീഡിയോ.

വീഡിയോയില്‍ നഗര മധ്യത്തില്‍ ഉയര്‍ത്തിയ ഒരു ബില്‍ബോർഡില്‍ 'ഞങ്ങളുടെ പ്രിയപ്പെട്ട, വിശ്വസ്തനായ, കടുത്ത സഹോദരൻ ലുഡോ, നിങ്ങളുടെ ജന്മദിനത്തിന് നിരവധി അഭിനന്ദനങ്ങൾ.' എന്ന് എഴുതിയിരിക്കുന്നത് കാണാം. പിന്നാലെ സ്റ്റോറി ഓഫ് എ ഗ്യാങ്സ്റ്റര്‍ എന്ന പ്രഖ്യാപനത്തോടെ പാട്ട് തുടങ്ങുന്നു. രാത്രിയില്‍ മാലയൊക്കെ അണിയിച്ച് തുറന്ന ജീപ്പില്‍ ലുഡോയുമൊത്ത് യുവാക്കൾ നഗരത്തിലൂടെ യാത്ര ചെയ്യുന്നത് വീഡിയോയില്‍ കാണാം. അതിന് പിന്നാലെ ലൂഡോ എന്നെഴുതിയ ഒരു കേക്ക് ജീപ്പിന് മുകളില്‍ വച്ച് തെരുവോരത്ത് നിന്നും മുറിക്കുനന്നു. കേക്ക് ആസ്വദിക്കുന്ന ലൂഡോയെയും വീഡിയോയില്‍ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/268561/a-group-of-young-people-celebrated-a-stray-dogs-birthday-in-an-open-jeep)