---
title: "തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി മുഹമ്മദ് റിയാസ്."
english_title: "Minister Mohammed Riyaz met with Tamil Nadu Deputy Chief Minister Udhayanidhi Stalin."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/268420/minister-mohammed-riyaz-met-with-tamil-nadu-deputy-chief-minister-udhayanidhi-stalin"
published_at: "2025-02-06T16:46:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a49a2f5caf6_tktktk.jpg"
keywords: []
---

# തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി മുഹമ്മദ് റിയാസ്.

> **Lead Summary:** വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം... [https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e]

## Article Content

വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം... [https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e]

തിരുവനന്തപുരം: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. 'നട്പ്' എന്ന അടിക്കുറിപ്പോടെ ഉദയനിധിക്കൊപ്പമുള്ള ചിത്രം മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചു. ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ അരുൺ ഷൂരിയുടെ പുതിയ പുസ്തകമായ ‘ദ ന്യൂ ഐക്കൺ: സവർക്കർ ആൻഡ് ദ ഫാക്ട്‌സ്’ ഉദയനിധിക്ക് മന്ത്രി സമ്മാനമായി നൽകി. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനാണ് ഉദയനിധി കേരളത്തിലെത്തിയത്.

ഹിന്ദു മഹാസഭ നേതാവായ വി ഡി സവർക്കറെക്കുറിച്ചുള്ളതാണ് അരുൺ ഷൂരിയുടെ പുസ്തകം. താനും ഗാന്ധിയും സുഹൃത്തുക്കൾ ആയിരുന്നെന്നും 1908-ൽ തങ്ങളിരുവരും ലണ്ടനിലെ ഇന്ത്യാ ഹൗസിൽ താമസിച്ചിരുന്നു എന്നും ഗാന്ധി വധത്തിന്റെ സമയത്ത് സവർക്കർ അവകാശപ്പെട്ടിരുന്നു. എന്നാൽ 1908-ൽ ഗാന്ധി ലണ്ടനിൽ ഉണ്ടായിരുന്നില്ല എന്നാണ് അരുൺ ഷൂരി പറയുന്നത്.

മാത്രമല്ല 1891-ൽ ഗാന്ധി ഇംഗ്ലണ്ടിൽ നിന്ന് പോയിരുന്നെന്നും ഷൂരി പുസ്തകത്തിൽ പറയുന്നുണ്ട്. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിൽ ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതകൂടി ഓർമിപ്പിക്കുകയാണ് പുസ്തകം കൈമാറിയതിലൂടെ മന്ത്രി മുഹമ്മദ് റിയാസ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/268420/minister-mohammed-riyaz-met-with-tamil-nadu-deputy-chief-minister-udhayanidhi-stalin)