---
title: "ഉല്ലാസ യാത്ര നടത്തുന്നതിനിടെ ചങ്ങാടം മറിഞ്ഞ് യുവാവ്മുങ്ങി മരിച്ചു."
english_title: "A young man drowned after his raft capsized while on a pleasure trip."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/268036/a-young-man-drowned-after-his-raft-capsized-while-on-a-pleasure-trip"
published_at: "2025-02-04T22:17:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a244aab9c58_fdewds.jpg"
keywords: []
---

# ഉല്ലാസ യാത്ര നടത്തുന്നതിനിടെ ചങ്ങാടം മറിഞ്ഞ് യുവാവ്മുങ്ങി മരിച്ചു.

> **Lead Summary:** വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം...[https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e]

## Article Content

വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം...[https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e]

ആലപ്പുഴ: പമ്പാ നദിയിൽ ഉല്ലാസ യാത്ര നടത്തുന്നതിനിടെ ചങ്ങാടം മറിഞ്ഞ് യുവാവ്മുങ്ങി മരിച്ചു. കടപ്ര വളഞ്ഞവട്ടം കിഴക്കേ വീട്ടിൽ പുത്തൻപുരയ്ക്കൽ മോഹനൻ പിള്ളയുടെ മകൻ രതീഷ് കുമാർ (രമേശ് - 25 ) ആണ് മരിച്ചത്. വളഞ്ഞവട്ടം ഉപദേശിക്കടവിന് സമീപത്തായിരുന്നു അപകടം.

പമ്പയാറ്റിൽ രതീഷ് ഉൾപ്പെടുന്ന നാലംഗ സംഘം നടത്തിയ ഉല്ലാസ യാത്രയ്ക്കിടെ ചങ്ങാടം തലകീഴായി മറിയുകയായിരുന്നു. നീന്തൽ വശമില്ലാതിരുന്ന രതീഷ് നദിയിലേയ്ക്ക് മുങ്ങിത്താഴ്ന്നുപോയി. പിന്നീട് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയാണ് രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. മാതാവ് - ഉഷ, സഹോദരി - രേഷ്മ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/268036/a-young-man-drowned-after-his-raft-capsized-while-on-a-pleasure-trip)