---
title: "ദമ്പതികളുടെ കിടപ്പുമുറിയുടെ ജനലില്‍ കുടക്കമ്പി കൊണ്ട് ദ്വാരം ഉണ്ടാക്കി ഒളിഞ്ഞു നോക്കിയ കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ."
english_title: "The accused was sentenced to prison and a fine for making a hole in a couple's bedroom window with an umbrella wire and peeking in."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/267956/the-accused-was-sentenced-to-prison-and-a-fine-for-making-a-hole-in-a-couples-bedroom-window-with-an-umbrella-wire-and-peeking-in"
published_at: "2025-02-04T16:14:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1efe31ebb8_yuklyuly.jpg"
keywords: []
---

# ദമ്പതികളുടെ കിടപ്പുമുറിയുടെ ജനലില്‍ കുടക്കമ്പി കൊണ്ട് ദ്വാരം ഉണ്ടാക്കി ഒളിഞ്ഞു നോക്കിയ കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ.

> **Lead Summary:** വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം...[ https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e] തൃശൂര്‍: സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോട്ടം, പ്രതിക്ക് മൂന്നര വര്‍ഷം തടവും പതിനാറായിരം രൂപ പിഴയും ശിക്ഷ. മണത്തല പുത്തന്‍കടപ്പുറം ആലുങ്ങല്‍ വീട്ടില്‍ അനിലനെയാണ് കോടതി ശിക്ഷിച്ചത്. രാത്രി സമയങ്ങളില്‍ യുവ ദമ്പതികളുടെ കിടപ്പുമുറിയുടെ ജനലില്‍ കുടക്കമ്പി കൊണ്ട് ദ്വാരം ഉണ്ടാക്കി സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കിയ കേസിലാണ് ശിക്ഷ.

## Article Content

വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം...[ https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e] തൃശൂര്‍: സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോട്ടം, പ്രതിക്ക് മൂന്നര വര്‍ഷം തടവും പതിനാറായിരം രൂപ പിഴയും ശിക്ഷ. മണത്തല പുത്തന്‍കടപ്പുറം ആലുങ്ങല്‍ വീട്ടില്‍ അനിലനെയാണ് കോടതി ശിക്ഷിച്ചത്. രാത്രി സമയങ്ങളില്‍ യുവ ദമ്പതികളുടെ കിടപ്പുമുറിയുടെ ജനലില്‍ കുടക്കമ്പി കൊണ്ട് ദ്വാരം ഉണ്ടാക്കി സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കിയ കേസിലാണ് ശിക്ഷ.

തൃശൂര്‍ എസ് സി - എസ് ടി സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ കമനീസാണ് ശിക്ഷ വിധിച്ചത്. പലപ്രാവശ്യം വീടിന്റെ പരിസരത്ത് അസമയങ്ങളില്‍ പ്രതിയെ കണ്ടപ്പോള്‍ പരാതിക്കാരന്‍ സി സി ടി വി ക്യാമറ സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ക്യാമറയില്‍ പതിയുകയും കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പിഴ തുക അടയ്ക്കുന്നപക്ഷം 10000 രൂപ കേസിലെ പരാതിക്കാരിക്ക് നല്‍കാനും പിഴയടക്കാത്ത പക്ഷം രണ്ടുമാസവും 14 ദിവസം കൂടി തടവു ശിക്ഷ അനുഭവിക്കേണ്ടതാണെന്നും വിധിന്യായത്തില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/267956/the-accused-was-sentenced-to-prison-and-a-fine-for-making-a-hole-in-a-couples-bedroom-window-with-an-umbrella-wire-and-peeking-in)