---
title: "പിറവം സ്നേഹ വീട് കൂട്ടായ്മയുടെ ഡയറക്ടരായ ഡാർവിൻ പിറവം സംവിധാനവും, തിരക്കഥയും നിർവ്വഹിക്കുന്ന  അവൻ എന്ന സിനിമ മാർച്ച് മാസം ചിത്രീകരണമാരംഭിക്കും. "
english_title: "The film Avan, directed and scripted by Darwin Piravom, director of the Piravom Sneha Veedu Association, will begin shooting in early March."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/267885/the-film-avan-directed-and-scripted-by-darwin-piravom-director-of-the-piravom-sneha-veedu-association-will-begin-shooting-in-early-march"
published_at: "2025-02-04T12:18:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1bbfdab971_jbjhbj.jpg"
keywords: []
---

# പിറവം സ്നേഹ വീട് കൂട്ടായ്മയുടെ ഡയറക്ടരായ ഡാർവിൻ പിറവം സംവിധാനവും, തിരക്കഥയും നിർവ്വഹിക്കുന്ന  അവൻ എന്ന സിനിമ മാർച്ച് മാസം ചിത്രീകരണമാരംഭിക്കും. 

> **Lead Summary:** [] പിറവം സ്നേഹ വീട് കൂട്ടായ്മയുടെ ഡയറക്ടരായ ഡാർവിൻ പിറവം സംവിധാനവും, തിരക്കഥയും നിർവ്വഹിക്കുന്ന അവൻ എന്ന സിനിമ മാർച്ച് മാസമാദ്യം ചിത്രീകരണമാരംഭിക്കും. പുതുമുഖങ്ങളെ അണിനിരത്തിയാണ് സിനിമാ നിർമ്മാണം പൂർത്തിയാക്കുകയെന്ന് ഡാർവിൻ പിറവം പറഞ്ഞു. കേരളത്തിലെ 14 ജില്ലയിൽ നിന്നും ഇതിനുള്ള അഭിനേതാകളെ കണ്ടെത്തിയിട്ടുണ്ട്. സുജാത ബാബു,ശ്രീക്കുട്ടൻ തൊടുപുഴ , യദുകൃഷ്ണ , ആര്യ ശ്യാം, എം.വി.മോഹനൻ എന്നിവർ പുതുമുഖങ്ങളുടെ കൂട്ടായ്മക്ക് നേതൃത്വം നല്കി. ട്രൂവിഷൻ ആണ് സിനിമയുടെ പ്രെമോട്ടർ.ബിജു നരായണൻ ഉൾപ്പടെയുള്ള പിന്നണിഗായകർ ആലപിക്കുന്ന മൂന്ന് ഗാനങ്ങൾ ഈ സിനിമയിൽ ഉണ്ട്. 

## Article Content

[] പിറവം സ്നേഹ വീട് കൂട്ടായ്മയുടെ ഡയറക്ടരായ ഡാർവിൻ പിറവം സംവിധാനവും, തിരക്കഥയും നിർവ്വഹിക്കുന്ന അവൻ എന്ന സിനിമ മാർച്ച് മാസമാദ്യം ചിത്രീകരണമാരംഭിക്കും. പുതുമുഖങ്ങളെ അണിനിരത്തിയാണ് സിനിമാ നിർമ്മാണം പൂർത്തിയാക്കുകയെന്ന് ഡാർവിൻ പിറവം പറഞ്ഞു. കേരളത്തിലെ 14 ജില്ലയിൽ നിന്നും ഇതിനുള്ള അഭിനേതാകളെ കണ്ടെത്തിയിട്ടുണ്ട്. സുജാത ബാബു,ശ്രീക്കുട്ടൻ തൊടുപുഴ , യദുകൃഷ്ണ , ആര്യ ശ്യാം, എം.വി.മോഹനൻ എന്നിവർ പുതുമുഖങ്ങളുടെ കൂട്ടായ്മക്ക് നേതൃത്വം നല്കി. ട്രൂവിഷൻ ആണ് സിനിമയുടെ പ്രെമോട്ടർ.ബിജു നരായണൻ ഉൾപ്പടെയുള്ള പിന്നണിഗായകർ ആലപിക്കുന്ന മൂന്ന് ഗാനങ്ങൾ ഈ സിനിമയിൽ ഉണ്ട്. 

സ്നേഹവീട് അഡ്വൈസർ ശാന്ത കെ. കെ, കരുണാകരൻ പരിത്യാനിക്കൽ, മാർക്കറ്റിംഗ് ഡയറക്ടർ ജഗത്പ്രകാശ്, വർഗ്ഗീസ് തച്ചിലകണ്ടം മീഡിയ ഡയറക്ടർ മഹേഷ് പാഴൂർ, ആർട്ട് ഡയറക്ടർ ജയൻ പാഴൂർ, ഷാജിഅടിയറ, പ്രദീപ് മാമലക്കവല, ക്യാമറമാൻ ജോബി എന്നിവർ കൂട്ടായ്മക്ക് ആശംസകൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/267885/the-film-avan-directed-and-scripted-by-darwin-piravom-director-of-the-piravom-sneha-veedu-association-will-begin-shooting-in-early-march)