---
title: "കുടുംബവഴക്കിനെ തുടർന്ന് മൂന്നു പേർക്ക് വെട്ടേറ്റു."
english_title: "Three people were stabbed following a family dispute."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/266946/three-people-were-stabbed-following-a-family-dispute"
published_at: "2025-01-30T19:38:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b87f898fb6_yktkltyyt.jpg"
keywords: []
---

# കുടുംബവഴക്കിനെ തുടർന്ന് മൂന്നു പേർക്ക് വെട്ടേറ്റു.

> **Lead Summary:** വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം... [https://chat.whatsapp.com/JoYCsWALebT7iIMiK4xqu1] കൊല്ലം: ശക്തികുളങ്ങരയിൽ കുടുംബവഴക്കിനെ തുടർന്ന് മൂന്നു പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശിനി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റടിയിലെടുത്തു. തലയ്ക്ക് പരുക്കേറ്റ രമണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപ്പുക്കുട്ടനും രമണിയും തമ്മിലുള്ള തർക്കത്തിനിടെ പിടിച്ചു മാറ്റാൻ എത്തിയതായിരുന്നു സുഹാസിനിയും മകനും സൂരജും. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം... [https://chat.whatsapp.com/JoYCsWALebT7iIMiK4xqu1] കൊല്ലം: ശക്തികുളങ്ങരയിൽ കുടുംബവഴക്കിനെ തുടർന്ന് മൂന്നു പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശിനി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റടിയിലെടുത്തു. തലയ്ക്ക് പരുക്കേറ്റ രമണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപ്പുക്കുട്ടനും രമണിയും തമ്മിലുള്ള തർക്കത്തിനിടെ പിടിച്ചു മാറ്റാൻ എത്തിയതായിരുന്നു സുഹാസിനിയും മകനും സൂരജും. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/266946/three-people-were-stabbed-following-a-family-dispute)