---
title: " അയാളെ കൊല്ലണം; പിടിച്ച് ജയിലില്‍ ഇട്ടിട്ട് കാര്യമില്ല, സുധാകരന്റെ മക്കള്‍."
english_title: "He should be killed; there's no point in catching him and putting him in jail, Sudhakaran's children say"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/266580/he-should-be-killed-theres-no-point-in-catching-him-and-putting-him-in-jail-sudhakarans-children-say"
published_at: "2025-01-29T12:07:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799ccf17a38a_y8op.jpg"
keywords: []
---

#  അയാളെ കൊല്ലണം; പിടിച്ച് ജയിലില്‍ ഇട്ടിട്ട് കാര്യമില്ല, സുധാകരന്റെ മക്കള്‍.

> **Lead Summary:** നെന്മാറ: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ നല്‍കരുതെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍. അയാളെ കൊന്നാല്‍ മാത്രമേ സമാധാനത്തോടെ ഇരിക്കാന്‍ കഴിയൂ. പിടിച്ച് ജയിലില്‍ ഇട്ടിട്ട് കാര്യമില്ല. ജാമ്യം കിട്ടി അയാള്‍ ഇനിയും പുറത്തിറങ്ങും. കഴിഞ്ഞ മണിക്കൂറുകള്‍ ഭയത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു. ആ ഭയം വിട്ടു പോകണമെങ്കില്‍ വധശിക്ഷ നടപ്പാക്കണം. മറ്റൊന്നും തങ്ങള്‍ ആവശ്യപ്പെടുന്നില്ല. പൊലീസിനും സര്‍ക്കാരിനും ഇനി വീഴ്ച സംഭവിക്കാന്‍ പാടില്ല. തങ്ങള്‍ക്ക് അച്ഛനും അമ്മയും അച്ഛമ്മയും ഇല്ലാതായെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു. ഇന്നലെ രാത്രി പത്തരയോടെ പോത്തുണ്ടിക്ക് സമീപം സ്വന്തം വീടിന്റെ പരിസരത്തുനിന്നായിരുന്നു ചെന്താമരയെ പൊലീസ് പിടികൂടിയത്. ചെന്താമര ഭക്ഷണം കഴിക്കാന്‍ എത്തുമെന്ന അയാളുടെ ചേട്ടന്‍ രാധാകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീടിന് സമീപം പൊലീസ് തമ്പടിച്ചിരുന്നു. വീടിന് സമീപത്തെ വയലിന് സമീപമെത്തിയപ്പോള്‍ ചെന്താമരയെ പൊലീസ് പിടികൂടുകയായിരുന്നു. വീട്ടില്‍ നിന്ന് വൈദ്യപരിശോധനയ്ക്കായിരുന്നു പ്രതിയെ ആദ്യം കൊണ്ടുപോയത്. ഇതിന് ശേഷം നെന്മാറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

## Article Content

നെന്മാറ: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ നല്‍കരുതെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍. അയാളെ കൊന്നാല്‍ മാത്രമേ സമാധാനത്തോടെ ഇരിക്കാന്‍ കഴിയൂ. പിടിച്ച് ജയിലില്‍ ഇട്ടിട്ട് കാര്യമില്ല. ജാമ്യം കിട്ടി അയാള്‍ ഇനിയും പുറത്തിറങ്ങും. കഴിഞ്ഞ മണിക്കൂറുകള്‍ ഭയത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു. ആ ഭയം വിട്ടു പോകണമെങ്കില്‍ വധശിക്ഷ നടപ്പാക്കണം. മറ്റൊന്നും തങ്ങള്‍ ആവശ്യപ്പെടുന്നില്ല. പൊലീസിനും സര്‍ക്കാരിനും ഇനി വീഴ്ച സംഭവിക്കാന്‍ പാടില്ല. തങ്ങള്‍ക്ക് അച്ഛനും അമ്മയും അച്ഛമ്മയും ഇല്ലാതായെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു. ഇന്നലെ രാത്രി പത്തരയോടെ പോത്തുണ്ടിക്ക് സമീപം സ്വന്തം വീടിന്റെ പരിസരത്തുനിന്നായിരുന്നു ചെന്താമരയെ പൊലീസ് പിടികൂടിയത്. ചെന്താമര ഭക്ഷണം കഴിക്കാന്‍ എത്തുമെന്ന അയാളുടെ ചേട്ടന്‍ രാധാകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീടിന് സമീപം പൊലീസ് തമ്പടിച്ചിരുന്നു. വീടിന് സമീപത്തെ വയലിന് സമീപമെത്തിയപ്പോള്‍ ചെന്താമരയെ പൊലീസ് പിടികൂടുകയായിരുന്നു. വീട്ടില്‍ നിന്ന് വൈദ്യപരിശോധനയ്ക്കായിരുന്നു പ്രതിയെ ആദ്യം കൊണ്ടുപോയത്. ഇതിന് ശേഷം നെന്മാറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. ഭാര്യ പിണങ്ങിപ്പോയതിന് കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് അന്ധവിശ്വാസിയായ ചെന്താമര സജിതയെ കൊലപ്പെടുത്തിയതെന്നും വിവരമുണ്ടായിരുന്നു. സജീതയെ കൊലപ്പെടുത്തിയതിന് ശേഷവും ചെന്താമര നെല്ലിയാമ്പതി കാടുകളിലേക്കാണ് ഓടിമറിഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ പിടിയിലാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/266580/he-should-be-killed-theres-no-point-in-catching-him-and-putting-him-in-jail-sudhakarans-children-say)