---
title: " കൊച്ചിയിൽ 5 കോടിയുടെ ഫെരാരി 488 ജിടിബി സ്പോർട്സ് കാർ അപകടത്തിൽ പെട്ടു."
english_title: "5 crore Ferrari 488 GTB sports car met with an accident in Kochi."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/266438/5-crore-ferrari-488-gtb-sports-car-met-with-an-accident-in-kochi"
published_at: "2025-01-28T18:32:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798d56e81a3c_sjk.jpg"
keywords: []
---

#  കൊച്ചിയിൽ 5 കോടിയുടെ ഫെരാരി 488 ജിടിബി സ്പോർട്സ് കാർ അപകടത്തിൽ പെട്ടു.

> **Lead Summary:** [] കൊച്ചി: കളമശ്ശേരിയിൽ ഫെരാരി കാർ അപകടത്തിൽ പെട്ടു. കളമശ്ശേരി മെഡിക്കൽ കോളജ് റോഡിലാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം മരത്തിൽ ഇടിക്കുകയായിരുന്നു. ഫെരാരിയുടെ മിഡ് എൻജിൻ സ്പോർട്സ് കാറായ 488 ജിടിബിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്നാണ് റിപ്പോർട്ടുകൾ. ഫെരാരി 2015 മുതൽ 2019 വരെ പുറത്തിറക്കിയ സ്പോർട്സ് കാറാണ് 488 ജിടിബി. ഫെരാരിയുടെ 458യുടെ പകരക്കാരനായി എത്തിയ ഈ സൂപ്പർ കാറ് ഫെരാരി പ്രേമികളുടെ ഇഷ്ടവാഹനങ്ങളിലൊന്നാണ്. ഏകദേശം 5 കോടി രൂപയാണ് വാഹനം ഇറങ്ങിയ സമയത്തെ ഓൺറോഡ് വില.

## Article Content

[] കൊച്ചി: കളമശ്ശേരിയിൽ ഫെരാരി കാർ അപകടത്തിൽ പെട്ടു. കളമശ്ശേരി മെഡിക്കൽ കോളജ് റോഡിലാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം മരത്തിൽ ഇടിക്കുകയായിരുന്നു. ഫെരാരിയുടെ മിഡ് എൻജിൻ സ്പോർട്സ് കാറായ 488 ജിടിബിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്നാണ് റിപ്പോർട്ടുകൾ. ഫെരാരി 2015 മുതൽ 2019 വരെ പുറത്തിറക്കിയ സ്പോർട്സ് കാറാണ് 488 ജിടിബി. ഫെരാരിയുടെ 458യുടെ പകരക്കാരനായി എത്തിയ ഈ സൂപ്പർ കാറ് ഫെരാരി പ്രേമികളുടെ ഇഷ്ടവാഹനങ്ങളിലൊന്നാണ്. ഏകദേശം 5 കോടി രൂപയാണ് വാഹനം ഇറങ്ങിയ സമയത്തെ ഓൺറോഡ് വില.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/266438/5-crore-ferrari-488-gtb-sports-car-met-with-an-accident-in-kochi)