---
title: "നെന്മാറയിലെ അരുംകൊലയ്ക്ക് ചെന്താമരയെ നയിച്ചത് അന്ധവിശ്വാസമെന്ന് പ്രതിയുടെ അയൽവാസി പുഷ്പ."
english_title: "Pushpa, a neighbor of the accused, said that it was superstition that led Chentamara to Arumkola in Nenmara."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/266358/pushpa-a-neighbor-of-the-accused-said-that-it-was-superstition-that-led-chentamara-to-arumkola-in-nenmara"
published_at: "2025-01-28T13:23:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67988d18ec417_ey5y54.jpg"
keywords: []
---

# നെന്മാറയിലെ അരുംകൊലയ്ക്ക് ചെന്താമരയെ നയിച്ചത് അന്ധവിശ്വാസമെന്ന് പ്രതിയുടെ അയൽവാസി പുഷ്പ.

> **Lead Summary:** പാലക്കാട്: നെന്മാറയിലെ അരുംകൊലയ്ക്ക് ചെന്താമരയെ നയിച്ചത് അന്ധവിശ്വാസമെന്ന് പ്രതിയുടെ അയൽവാസി പുഷ്പ. ചെന്താമര അന്ധവിശ്വാസിയാണ്. മന്ത്രവാദി പറഞ്ഞത് കേട്ടാണ് കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ 2019 ൽ ചെന്താമര കൊലപ്പെടുത്തിയത്. തൃശ്ശൂരിലുളള ഒരു മന്ത്രവാദിയെ അന്ന് അയാൾ പോയി കണ്ടു. ചെന്താമരയുടെ ഭാര്യ വീട്ടിൽ നിന്ന് പോകാൻ കാരണം ധാരാളം മുടിയുള്ളവരാണെന്ന് മന്ത്രവാദി ഇയാളോട് പറഞ്ഞു. തുടർന്നാണ് ചെന്താമര, സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതെന്നും പുഷ്പ വെളിപ്പെടുത്തി. തന്റെ ഭാര്യ വീടുവിട്ട് ഇറങ്ങാൻ കാരണം ഭാര്യയുടെ സുഹൃത്തുക്കളായ ഞാനും സജിതയുമാണെന്ന് അയാൾ വിശ്വസിച്ചിരുന്നു. സജിതയെ കൊന്നതിന് ശേഷം തനിക്ക് അമാനുഷിക ശക്തി ലഭിച്ചതായി ചെന്താമര വിശ്വസിച്ചുവെന്നും പുഷ്പ പറഞ്ഞു. സജിതയുടെ കൊലപാതകത്തിന് ശേഷം അയാളുടെ മാമന്റെ അടുത്ത് പോയി തനിക്ക് വലിയ ശക്തി ലഭിച്ചിട്ടുണ്ടെന്ന് ചെന്താമര അവകാശപ്പെട്ടു. ചെന്താമരയുടെ ശരീരം മുഴുവൻ ഏലസ്സുകളും ചരടുകളും കെട്ടിയിട്ടുണ്ട്. അയൽവാസികൾ കൂടോത്രം ചെയ്തിട്ടാണ് ഭാര്യ പോയതെന്നും അഞ്ചു പേരെ കൊല്ലുമെന്നും ഇയാൾ പറഞ്ഞതായി പുഷ്പ പറഞ്ഞു.

## Article Content

പാലക്കാട്: നെന്മാറയിലെ അരുംകൊലയ്ക്ക് ചെന്താമരയെ നയിച്ചത് അന്ധവിശ്വാസമെന്ന് പ്രതിയുടെ അയൽവാസി പുഷ്പ. ചെന്താമര അന്ധവിശ്വാസിയാണ്. മന്ത്രവാദി പറഞ്ഞത് കേട്ടാണ് കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ 2019 ൽ ചെന്താമര കൊലപ്പെടുത്തിയത്. തൃശ്ശൂരിലുളള ഒരു മന്ത്രവാദിയെ അന്ന് അയാൾ പോയി കണ്ടു. ചെന്താമരയുടെ ഭാര്യ വീട്ടിൽ നിന്ന് പോകാൻ കാരണം ധാരാളം മുടിയുള്ളവരാണെന്ന് മന്ത്രവാദി ഇയാളോട് പറഞ്ഞു. തുടർന്നാണ് ചെന്താമര, സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതെന്നും പുഷ്പ വെളിപ്പെടുത്തി. തന്റെ ഭാര്യ വീടുവിട്ട് ഇറങ്ങാൻ കാരണം ഭാര്യയുടെ സുഹൃത്തുക്കളായ ഞാനും സജിതയുമാണെന്ന് അയാൾ വിശ്വസിച്ചിരുന്നു. സജിതയെ കൊന്നതിന് ശേഷം തനിക്ക് അമാനുഷിക ശക്തി ലഭിച്ചതായി ചെന്താമര വിശ്വസിച്ചുവെന്നും പുഷ്പ പറഞ്ഞു. സജിതയുടെ കൊലപാതകത്തിന് ശേഷം അയാളുടെ മാമന്റെ അടുത്ത് പോയി തനിക്ക് വലിയ ശക്തി ലഭിച്ചിട്ടുണ്ടെന്ന് ചെന്താമര അവകാശപ്പെട്ടു. ചെന്താമരയുടെ ശരീരം മുഴുവൻ ഏലസ്സുകളും ചരടുകളും കെട്ടിയിട്ടുണ്ട്. അയൽവാസികൾ കൂടോത്രം ചെയ്തിട്ടാണ് ഭാര്യ പോയതെന്നും അഞ്ചു പേരെ കൊല്ലുമെന്നും ഇയാൾ പറഞ്ഞതായി പുഷ്പ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/266358/pushpa-a-neighbor-of-the-accused-said-that-it-was-superstition-that-led-chentamara-to-arumkola-in-nenmara)