---
title: "ബസ് യാത്രക്കിടെ പ്രായപൂർത്തിയാവാത്ത 16 കാരിക്ക് നേരെ ലൈം​ഗികാതിക്രമം; യാത്രക്കാരന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു."
english_title: "A 16-year-old girl was sexually assaulted during a bus ride; The passenger's video is circulating on social media."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/266325/a-16-year-old-girl-was-sexually-assaulted-during-a-bus-ride-the-passengers-video-is-circulating-on-social-media"
published_at: "2025-01-28T11:40:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679874ca98e8c_u9p9u9yp.jpg"
keywords: []
---

# ബസ് യാത്രക്കിടെ പ്രായപൂർത്തിയാവാത്ത 16 കാരിക്ക് നേരെ ലൈം​ഗികാതിക്രമം; യാത്രക്കാരന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

> **Lead Summary:** ബസ് യാത്രക്കിടെ പ്രായപൂർത്തിയാവാത്ത 16 കാരിക്ക് നേരെ ലൈം​ഗികാതിക്രമം നടത്താൻ ശ്രമിക്കുന്ന യാത്രക്കാരന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കളിക്കാവിളയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന യുവാവ് ഇത് കാണുകയും അതിക്രമം നടത്തുന്നയാളുടെ ചേഷ്ഠകൾ അയാളറിയാതെ മൊബൈലിൽ ചിത്രീകരിക്കുകയുമായിരുന്നു. ശേഷം ആ വിഡിയോ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. 50 ലക്ഷം പേരാണ് ഈ വിഡിയോ കണ്ടത്.പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയയാളെ എഴുന്നേൽപ്പിച്ച് വിട്ടുവെന്നും ഈ പോസ്റ്റിൽ പറയുന്നു. ആ പെൺകുട്ടിയെ ബസിൽവെച്ച് എല്ലാവരും തിരിച്ചറിയും എന്നതുകൊണ്ടാണ് ബഹളമുണ്ടാക്കാത്തതെന്നും, ആ പെൺകുട്ടി ഈ വീഡിയോ കാണുന്നുണ്ട് എങ്കിൽ ക്ഷമിക്കണമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. ഇനി ആർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനായാണ് അതിക്രമം നടത്തിയ ആളുടെ മുഖം വ്യക്തമാകുന്ന ഈ വിഡിയോ പോസ്റ്റ് ചെയ്തതെന്നും യുവാവ് കുറിക്കുന്നു.

## Article Content

ബസ് യാത്രക്കിടെ പ്രായപൂർത്തിയാവാത്ത 16 കാരിക്ക് നേരെ ലൈം​ഗികാതിക്രമം നടത്താൻ ശ്രമിക്കുന്ന യാത്രക്കാരന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കളിക്കാവിളയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന യുവാവ് ഇത് കാണുകയും അതിക്രമം നടത്തുന്നയാളുടെ ചേഷ്ഠകൾ അയാളറിയാതെ മൊബൈലിൽ ചിത്രീകരിക്കുകയുമായിരുന്നു. ശേഷം ആ വിഡിയോ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. 50 ലക്ഷം പേരാണ് ഈ വിഡിയോ കണ്ടത്.പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയയാളെ എഴുന്നേൽപ്പിച്ച് വിട്ടുവെന്നും ഈ പോസ്റ്റിൽ പറയുന്നു. ആ പെൺകുട്ടിയെ ബസിൽവെച്ച് എല്ലാവരും തിരിച്ചറിയും എന്നതുകൊണ്ടാണ് ബഹളമുണ്ടാക്കാത്തതെന്നും, ആ പെൺകുട്ടി ഈ വീഡിയോ കാണുന്നുണ്ട് എങ്കിൽ ക്ഷമിക്കണമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. ഇനി ആർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനായാണ് അതിക്രമം നടത്തിയ ആളുടെ മുഖം വ്യക്തമാകുന്ന ഈ വിഡിയോ പോസ്റ്റ് ചെയ്തതെന്നും യുവാവ് കുറിക്കുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/266325/a-16-year-old-girl-was-sexually-assaulted-during-a-bus-ride-the-passengers-video-is-circulating-on-social-media)