---
title: "മദ്യപാനത്തിനിടെയുണ്ടായ അടി പിടിയിൽ യുവാവ് മരിച്ച സംഭവം; വൈക്കത്തെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ."
english_title: "A young man died after being beaten up while drunk; the friend who was hiding at his friend's house in Vaikom was arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/266108/a-young-man-died-after-being-beaten-up-while-drunk-the-friend-who-was-hiding-at-his-friends-house-in-vaikom-was-arrested"
published_at: "2025-01-27T11:23:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67971f5f8d0b2_tujkyu.jpg"
keywords: []
---

# മദ്യപാനത്തിനിടെയുണ്ടായ അടി പിടിയിൽ യുവാവ് മരിച്ച സംഭവം; വൈക്കത്തെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ.

> **Lead Summary:** മലപ്പുറം: പൊന്നാനിയില്‍ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ സുഹൃത്ത് മനാഫ് അറസ്റ്റില്‍. ഒളിവിലായിരുന്ന മുഖ്യപ്രതി മനാഫിനെ വൈക്കത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. ഈ മാസം 16 നാണ് കേസിന് ആസ്പദമായ സംഭവം. പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശി കബീര്‍ ആണ് മരിച്ചത്. മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ അടിപിടിയിലാണ് കബീറിന് മര്‍ദനമേറ്റത്. ചികിത്സയിലിരിക്കെ 24 നായിരുന്നു കബീര്‍ മരിച്ചത്. കബഡി കളിക്കിടെ കബീറിന് പരുക്ക് പറ്റിയെന്നായിരുന്നു മനാഫ് ഡോക്ടറോട് പറഞ്ഞത്. കബീറിന്റെ പരുക്ക് ഗുരുതരമാണെന്ന് അറിഞ്ഞതോടെ മനാഫ് ഒളിവില്‍ പോകുകയായിരുന്നു.

## Article Content

മലപ്പുറം: പൊന്നാനിയില്‍ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ സുഹൃത്ത് മനാഫ് അറസ്റ്റില്‍. ഒളിവിലായിരുന്ന മുഖ്യപ്രതി മനാഫിനെ വൈക്കത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. ഈ മാസം 16 നാണ് കേസിന് ആസ്പദമായ സംഭവം. പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശി കബീര്‍ ആണ് മരിച്ചത്. മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ അടിപിടിയിലാണ് കബീറിന് മര്‍ദനമേറ്റത്. ചികിത്സയിലിരിക്കെ 24 നായിരുന്നു കബീര്‍ മരിച്ചത്. കബഡി കളിക്കിടെ കബീറിന് പരുക്ക് പറ്റിയെന്നായിരുന്നു മനാഫ് ഡോക്ടറോട് പറഞ്ഞത്. കബീറിന്റെ പരുക്ക് ഗുരുതരമാണെന്ന് അറിഞ്ഞതോടെ മനാഫ് ഒളിവില്‍ പോകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/266108/a-young-man-died-after-being-beaten-up-while-drunk-the-friend-who-was-hiding-at-his-friends-house-in-vaikom-was-arrested)