---
title: "കുന്നംകുളത്ത് കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് ഓടി; ആനപ്പുറത്ത് നിന്നും വീണ് 4 പേർക്ക് പരിക്ക്."
english_title: "The elephant that was brought to Kavilakkad Pooram in Kunnamkulam ran away; 4 injured after falling from elephant."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/265555/the-elephant-that-was-brought-to-kavilakkad-pooram-in-kunnamkulam-ran-away-4-injured-after-falling-from-elephant"
published_at: "2025-01-24T18:28:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67938e7e6de4e_hhht.jpg"
keywords: []
---

# കുന്നംകുളത്ത് കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് ഓടി; ആനപ്പുറത്ത് നിന്നും വീണ് 4 പേർക്ക് പരിക്ക്.

> **Lead Summary:** കുന്നംകുളം: തൃശൂർ കുന്നംകുളം കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് നിരവധി പേർക്ക് പരിക്ക്. കീഴൂട്ട് വിശ്വനാഥനെന്ന കൊമ്പനാന ആണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തുനിന്നും താഴേക്ക് ചാടിയവർക്കാണ് പരിക്കേറ്റത്. രാജേഷ് , വിപിൻ , ഉണ്ണി , സുധീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 3.30 യോടെയായിരുന്നു സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ല. ചെറുപുഷ്പം കമ്മിറ്റിക്ക് വേണ്ടി എഴുന്നള്ളിപ്പിന് എത്തിയതായിരുന്നു കൊമ്പൻ. ഇടഞ്ഞ ആന ചിറ്റൂഞ്ഞൂർ പാടം ഭാഗത്തേക്ക് ഓടുകയും, പിന്നീട് ആനയെ പാപ്പാന്മാരുടെ നേതൃത്വത്തിൽ സമീപത്തെ പറമ്പിൽ തളക്കുകയും ചെയ്തു.

## Article Content

കുന്നംകുളം: തൃശൂർ കുന്നംകുളം കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് നിരവധി പേർക്ക് പരിക്ക്. കീഴൂട്ട് വിശ്വനാഥനെന്ന കൊമ്പനാന ആണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തുനിന്നും താഴേക്ക് ചാടിയവർക്കാണ് പരിക്കേറ്റത്. രാജേഷ് , വിപിൻ , ഉണ്ണി , സുധീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 3.30 യോടെയായിരുന്നു സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ല. ചെറുപുഷ്പം കമ്മിറ്റിക്ക് വേണ്ടി എഴുന്നള്ളിപ്പിന് എത്തിയതായിരുന്നു കൊമ്പൻ. ഇടഞ്ഞ ആന ചിറ്റൂഞ്ഞൂർ പാടം ഭാഗത്തേക്ക് ഓടുകയും, പിന്നീട് ആനയെ പാപ്പാന്മാരുടെ നേതൃത്വത്തിൽ സമീപത്തെ പറമ്പിൽ തളക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/265555/the-elephant-that-was-brought-to-kavilakkad-pooram-in-kunnamkulam-ran-away-4-injured-after-falling-from-elephant)