---
title: "വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം; നരഭോജി കടുവയെ വെടിവെക്കുമെന്ന് വനംവകുപ്പ്."
english_title: "A woman dies in a tiger attack in Wayanad's Mananthavadi; The forest department will shoot the man-eating tiger."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/265508/a-woman-dies-in-a-tiger-attack-in-wayanads-mananthavadi-the-forest-department-will-shoot-the-man-eating-tiger"
published_at: "2025-01-24T14:12:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6793529a60222_gyyufu,.jpg"
keywords: []
---

# വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം; നരഭോജി കടുവയെ വെടിവെക്കുമെന്ന് വനംവകുപ്പ്.

> **Lead Summary:** വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവർ പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം.

## Article Content

വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവർ പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം.

വയനാട്ടിൽ സത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കുമെന്ന് വനംവകുപ്പ്. നരഭോജി കടുവയെ വെടിവെക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. കടുവയെ കൂട് വെച്ചോ വെടി വെച്ചോ പിടിക്കുമെന്നും വെടിവെക്കാൻ ഉത്തരവ് നൽകിയെന്നും വനംനകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ചെയ്യാവുന്നതിന്റെ പരമാവധി സർക്കാർ ചെയ്യുമെന്നും ധനസഹായം ഉൾപ്പെടെ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/265508/a-woman-dies-in-a-tiger-attack-in-wayanads-mananthavadi-the-forest-department-will-shoot-the-man-eating-tiger)