ഇടുക്കി: മൂന്നാർ നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്കരണ പ്ലാൻ്റിന് പരിസരത്ത് തമ്മിൽ കൊമ്പ് കോർത്ത് കാട്ടാനകൾ. ഒറ്റ കൊമ്പനും മറ്റൊരു കൊമ്പനും തമ്മിലാണ് കുത്തു കൂടിയത്. പ്ലാൻ്റിൻ്റെ പരിസരത്ത് പച്ചക്കറി അവശിഷ്ടങ്ങൾ തിന്നുകയായിരുന്നു ഒറ്റ കൊമ്പൻ. ഇതിനിടയിലാണ് മറ്റൊരു ആന എത്തിയത്. ഇതോടെയാണ് ഒറ്റ കൊമ്പൻ പാഞ്ഞെത്തി രണ്ടാമത്തെ കാട്ടാനയെ ആക്രമിച്ചത്. അഞ്ച് മിനിറ്റു നേരം ഇരുവരും തമ്മിൽ കൊമ്പുകോർത്ത ശേഷമാണ് പിൻമാറിയത്. പ്ലാൻ്റിനു മുൻഭാഗത്തായി മൂന്നാർ ടൗണിൽ നിന്നു ശേഖരിക്കുന്ന പച്ചക്കറി, പഴം എന്നിവയുടെ അവശിഷ്ടങ്ങൾ കൂട്ടിയിടുന്നത് തിന്നാനായി ആനകൾ എത്തുന്നത് പതിവാണ്. രണ്ട് ഒറ്റ കൊമ്പൻമാരാണ് പ്ലാൻ്റിനു സമീപത്ത് സ്ഥിരമായി തമ്പടിച്ചിരിക്കുന്നത്.

Wild elephants fight each other for vegetable waste in Munnar.
