കോട്ടയം: കോട്ടയത്ത് ലക്ഷങ്ങളുടെ ഹവാല വേട്ട. മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിൽ കടത്തിയ 32 ലക്ഷം രൂപയാണ് പിടികൂടിയത്. റെയിൽവേ പൊലീസും, എക്‌സൈസും, ആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി റെയിൽവേ പൊലീസും, എക്‌സൈസും, ആർപിഎഫും സംയുക്തമായി പരിശോധന നടത്താറുണ്ട്. ഇത്തരത്തിലുള്ള പരിശോധനയുടെ ഭാഗമായി ഇന്നലെ മഹാരാഷ്ട്രയിൽ നിന്നും കൊച്ചുവേളിയ്ക്കുള്ള ട്രെയിനിൽ പരിശോധന നടത്തുകയായിരുന്നു. ഈ ട്രെയിനിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടെത്തി. ബാഗിനുള്ളിൽ നിന്നും 500 രൂപയുടെ നോട്ട് കെട്ടുകളും പിടിച്ചെടുത്തു. ഓച്ചിറയിലെ പത്മിനി ഗോൾഡ് ഷോപ്പിലേയ്ക്ക് കൊണ്ടുപോകുകയാണ് പണം എന്ന മൊഴിയാണ് പ്രതി നൽകിയത്. ഇന്ന് രാവിലെ ഇൻകംടാക്‌സ് അധികൃതർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി
Big hawala hunt in Kottayam; 32 lakh rupees were smuggled in the train.
