മലപ്പുറം: മലപ്പുറം മമ്പാട് കാട്ടുപൊയിലിൽ ആൾ ഒഴിഞ്ഞ സ്ഥലത്തു നിന്നും കുഴിച്ചിട്ട നിലയിൽ അഞ്ച് വടിവാളുകൾ കണ്ടെടുത്തു. പിവിസി പൈപ്പിൽ സൂക്ഷിച്ച നിലയിലാണ് വടിവാളുകൾ കണ്ടെത്തിയത്. വടിവാളുകൾ തുരുമ്പ് എടുത്ത നിലയിലാണ്. 4 വർഷമെങ്കിലും പഴക്കമുള്ള വടിവാളുകളാണെന്ന് പോലീസ് അറിയിച്ച. 58 സെന്റിമീറ്റർ വരെ നീളമുള്ള വടിവാളുകളാണ് ഇത്. കുട്ടികൾ കളിക്കാൻ മൈതാനം ഉണ്ടാക്കാൻ തൂമ്പ കൊണ്ട് കിളക്കുമ്പോൾ പിവിസി പൈപ്പിൽ തട്ടുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തി വടിവാളുകൾ കസ്റ്റഡിയിൽ എടുത്തു. ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ, ബോംബ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി.
Five machetes buried in a PVC pipe were recovered from the abandoned place.
