കൊച്ചി:പുത്തൻവേലിക്കരയിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി ബി കെ സുബ്രഹ്‌മണ്യന്‍ പൊലീസ് പിടിയില്‍. ചെങ്ങമനാട് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഒരാഴ്ചയായി പ്രതി ഒളിവിലായിരുന്നു. ഈ മാസം 15 നായിരുന്നു കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. സിപിഐഎം നേതാവായിരുന്ന ഇയാളെ ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയിരുന്നു. ജനുവരി 12 ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലെത്തിയ കുഞ്ഞ് പെട്ടെന്ന് ഭയത്തോടെ പെരുമാറുന്നതും പേടിച്ച് മാറി ഇരിക്കുന്നതും അമ്മയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് അമ്മ പീഡനവിവരം അറിയുന്നത്. കുഞ്ഞിന്റെ നെഞ്ചില്‍ പാട് കണ്ടെത്തി. കുഞ്ഞിന് മൂത്രമൊഴിക്കാന്‍ അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടപ്പോള്‍ സംശയം തോന്നിയ അമ്മ സ്വകാര്യഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ പീഡിപ്പിച്ച വിവരം അറിയുന്നത്.

തുടര്‍ന്ന് പൊലീസില്‍ കേസ് നല്‍കി. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കുട്ടിക്ക് പീഡനമേറ്റ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ രക്ഷിതാക്കള്‍ സിഡബ്ല്യൂസിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം മജിസ്‌ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ കൊന്ന് കളയുമെന്നടക്കമുള്ള ഭീഷണി പ്രതിയുടെ മക്കള്‍ മുഴക്കിയെന്നും കുഞ്ഞിന്റെ രക്ഷിതാക്കള്‍ ആരോപിച്ചു.
Ex-CPIM activist arrested in Ernakulam case of molesting four-year-old girl
