---
title: "മൊഴിയിൽ ഉറച്ചുനിൽക്കുന്നു, ഇതുവരെ സംരക്ഷണം നൽകാത്ത പാർട്ടിക്കൊപ്പം ഇനി തുടരാനാകില്ല എന്ന് കലാ രാജു."
english_title: "Sticking to his statement, Kala Raju said he could not continue with a party that had not yet given him protection."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/265123/sticking-to-his-statement-kala-raju-said-he-could-not-continue-with-a-party-that-had-not-yet-given-him-protection"
published_at: "2025-01-22T19:14:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6790f661a3c18_tejr.jpg"
keywords: []
---

# മൊഴിയിൽ ഉറച്ചുനിൽക്കുന്നു, ഇതുവരെ സംരക്ഷണം നൽകാത്ത പാർട്ടിക്കൊപ്പം ഇനി തുടരാനാകില്ല എന്ന് കലാ രാജു.

> **Lead Summary:** കൊച്ചി: സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് കത്തി കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും മൊഴിയിൽ ഉറച്ചുനിൽക്കുന്നുവെന്നും കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു. കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിലെത്തിയ ശേഷമായിരുന്നു കലയുടെ പ്രതികരണം.

## Article Content

കൊച്ചി: സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് കത്തി കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും മൊഴിയിൽ ഉറച്ചുനിൽക്കുന്നുവെന്നും കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു. കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിലെത്തിയ ശേഷമായിരുന്നു കലയുടെ പ്രതികരണം.

സംഭവത്തിൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. മൊഴിയിൽ വ്യത്യാസമൊന്നും ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു. എസ്എഫ്ഐ നേതാവ് വിജയ് രഘുവാണ് ഭീഷണിപ്പെടുത്തിയത്. ഇതുവരെ സംരക്ഷണം നൽകാത്ത പാർട്ടിക്കൊപ്പം ഇനി തുടരാനാകില്ല. താൻ പറഞ്ഞവരെ അല്ല അറസ്റ്റ് ചെയ്തത്. പൊലീസ് പിടികൂടിയത് ഡമ്മി പ്രതികളെയാണെന്നും അവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/265123/sticking-to-his-statement-kala-raju-said-he-could-not-continue-with-a-party-that-had-not-yet-given-him-protection)