എറണാകുളം: മൂവാറ്റുപുഴയിലെ സിമന്റ് ഇഷ്ടിക കമ്പനിയിലെ കൊലപാതകത്തിവല്‍ വെസ്റ്റ് ബംഗാള്‍ സ്വദേസി ദിപിന്‍ കുമാര്‍ ദാസിന് മൂവാറ്റുപുഴ അഡി.ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവ്കൂടി അനുഭവിക്കണം. കൂടാതെ തെളിവ് നശിപ്പിച്ച കുറ്റത്തിന് 3 വര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമടക്കണം. മൂവാറ്റുപുഴ അഡി.ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ജഡ്ജി ടോമി വര്‍ഗ്ഗീസാണ് ശിക്ഷ വിധിച്ചത്. 2021 ജൂലൈ 26 നായിരുന്നു കേസിനാസ്പതമായ സംഭവം. പ്രതിയുടെ കൂടെ ഇഷ്ടികകമ്പനിയില്‍ ജോലി ചെയ്യുകയും കൂടെ താമസിക്കുകയും ചെയ്തിരുന്ന ബംഗാള്‍ സ്വദേശി രാജാദാസിനെ മുറിയില്‍ കിടന്നുറങ്ങുമ്പോള്‍ കൈക്കോട്ട് തൂമ്പാ ഉപയോഗിച്ച് തലയില്‍ ആഴത്തില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
Muvattupuzha Cement Brick Company Murder Accused Gets Life Imprisonment and Rs 1 Lakh Fine
