തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു വിതരണം ചെയ്യും. ഇതിനായി 1,604 കോടി അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 3,200 രൂപവീതം അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ച് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിച്ചും പെൻഷൻ നൽകും. ജനുവരിയിലെ പെൻഷനും, ഒപ്പം കുടിശിക ഗഡുക്കളിൽ ഒന്നുകൂടിയാണ് ഇപ്പോൾ അനുവദിച്ചത്. കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്തസാമ്പത്തിക വർഷവുമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന് നൽകിയിരുന്നു. രണ്ടാം ഗഡുവാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.
The Finance Minister said that the Social Security Welfare Fund will be disbursed to the pension beneficiaries in two installments.
