കൽപ്പറ്റ: തിരുനെല്ലി സ്വദേശിയായ ആദിവാസി സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ 40 കാരി മാനന്തവാടി പോലീസിന് മുന്നിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പുളിമൂട് സ്വദേശി വർഗീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. സ്വാമിയുടേതെന്ന് പറഞ്ഞ ജപിച്ച ചരട് കൈയ്യിൽ കെട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ നാട്ടുകാരനായ പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചു. കഴിഞ്ഞ വർഷംമുതൽ പലതവണകളിലായി പീഡിപ്പിച്ചു. നേരത്തെ പൊലീസിൽ വിവരറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും പൊലീസ് ഒത്തുതീർപ്പ് ആവശ്യപ്പെട്ടെന്നും യുവതി ആരോപിച്ചു.
Complaint that tribal woman was brutally raped.
