ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം

ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം
Jan 20, 2025 03:42 PM | By Jobin PJ

കൊൽക്കത്ത: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയും വിധിച്ച് കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞു. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം. 17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നായിരുന്നു കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന്‍റെ പ്രതികരണം. പെണ്‍കുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. ഒരുമണിയോടെയാണ് പ്രതിയെ കോടതിയിലെത്തിച്ചത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞു എന്ന് ജഡ്ജിയുടെ പരാമർശത്തിൽ വീണ്ടും കുറ്റം നിഷേധിച്ചായിരുന്നു പ്രതി പ്രതികരിച്ചത്. തന്നെ കേസിൽ പെടുത്തിയതാണെന്ന് ആവർത്തിച്ച പ്രതി തന്നെ ഉപദ്രവിച്ചു എന്നും കോടതിയോട് പറഞ്ഞു. തന്നെ പൊലീസ് ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും പ്രതി കോടതിയെ അറിയിച്ചു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുക എന്ന് കോടതി ചൂണ്ടിക്കാട്ടി. അപൂർവങ്ങൾ അപൂർവം ആയ കേസ് എന്നായിരുന്നു സിബിഐ അഭിഭാഷകന്‍റെ വാദം. സമൂഹത്തിന് മുതൽക്കൂട്ട് ആവേണ്ട ഡോക്ടറെയാണ് പ്രതി കൊലപ്പെടുത്തിയത്. രാജ്യത്ത് തന്നെ ഞെട്ടിച്ച കേസുകളിൽ ഒന്നാണിത്. പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നും വധശിക്ഷ നൽകിയാൽ മാത്രമേ സമൂഹത്തിന് ഇക്കാര്യത്തിൽ വിശ്വാസ്യത ഉണ്ടാകൂ എന്ന് സിബിഐ ചൂണ്ടിക്കാട്ടി. അതേ സമയം, വധശിക്ഷ നൽകരുതെന്നാണ് പ്രതിഭാ​ഗം വാദിച്ചത്. പ്രതിക്ക് മാനസാന്തരത്തിന് സമയം നൽകണം. അപൂ‍‍ർവങ്ങളിൽ അപൂ‍ർവമായ കേസല്ലെന്നും പ്രതിഭാ​ഗം വാദിച്ചു. വധശിക്ഷയല്ലാതെ മറ്റ് ശിക്ഷകൾ പരിഗണിക്കണമെന്നും പ്രതി പറഞ്ഞു. വധശിക്ഷ നൽകണമെന്ന് ഡോക്ടറുടെ കുടുംബത്തിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് നിരീക്ഷിച്ചാണ് കോടതി പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്.





Sanjay Roy, the accused in the case of brutal rape of a trainee doctor, gets life imprisonment.

Next TV

Related Stories
 എടിഎം കുത്തിത്തുറന്ന് കവർച്ചാ ശ്രമം നടത്തിയ യുവാവ് പിടിയിൽ

Feb 13, 2025 12:36 PM

എടിഎം കുത്തിത്തുറന്ന് കവർച്ചാ ശ്രമം നടത്തിയ യുവാവ് പിടിയിൽ

പട്രോളിങ്ങിനിടെയാണ് കവർച്ചാശ്രമം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.എടിഎം ഷട്ടർ താഴ്ന്നു കിടന്നിരുന്നുവെങ്കിലും ഉള്ളിൽ വെളിച്ചവും ആളനക്കവും...

Read More >>
മോഷ്ടിച്ച ഇരുചക്രവാഹനം പെട്രോൾ തീർന്നതിനെത്തുടർന്ന്‌ ഉപേക്ഷിച്ച്‌ കള്ളൻ കടന്നു

Feb 13, 2025 12:24 PM

മോഷ്ടിച്ച ഇരുചക്രവാഹനം പെട്രോൾ തീർന്നതിനെത്തുടർന്ന്‌ ഉപേക്ഷിച്ച്‌ കള്ളൻ കടന്നു

പൊലീസും അന്വേഷിച്ചു. ബുധൻ രാവിലെ ആറിന്‌ സപ്ലൈക്കോയിൽ പോയ ബന്ധുവാണ്‌ സുമേഷിന്റെ വണ്ടി മാധവ ഫാർമസി ജങ്‌ഷനിലെ പള്ളിയുടെ സമീപം ഉപേക്ഷിച്ചനിലയിൽ...

Read More >>
സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടുള്ള തർക്കത്തില്‍ രണ്ടാൾക്ക് കുത്തേറ്റു

Feb 13, 2025 12:11 PM

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടുള്ള തർക്കത്തില്‍ രണ്ടാൾക്ക് കുത്തേറ്റു

സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം...

Read More >>
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 30-കാരൻ അറസ്റ്റിൽ

Feb 13, 2025 11:50 AM

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 30-കാരൻ അറസ്റ്റിൽ

ഇൻസ്പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീടിനുസമീപത്തുനിന്ന്...

Read More >>
ഡ്രൈ​വ​ർ​ക്ക് നെ​ഞ്ചു​വേ​ദ​ന; ബ​സ് തെ​ന്നി ​മാ​റി, ദേ​ഹാ​സ്വാ​സ്ഥ്യത്തെ തുടർന്ന് ഡ്രൈ​വർ ആ​ശു​പ​ത്രി​യി​ൽ

Feb 13, 2025 11:37 AM

ഡ്രൈ​വ​ർ​ക്ക് നെ​ഞ്ചു​വേ​ദ​ന; ബ​സ് തെ​ന്നി ​മാ​റി, ദേ​ഹാ​സ്വാ​സ്ഥ്യത്തെ തുടർന്ന് ഡ്രൈ​വർ ആ​ശു​പ​ത്രി​യി​ൽ

തു​ട​ർ​ന്ന്, ഹൈ​വേ​യോ​ട് ചേ​ർ​ന്ന താ​ഴ്ന്ന പ്ര​ദേ​ശ​ത്ത് ബ​സ് നി​ർ​ത്തു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ്...

Read More >>
ജി​മ്മി​ല്‍ വീ​ട്ടമ്മ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

Feb 13, 2025 11:28 AM

ജി​മ്മി​ല്‍ വീ​ട്ടമ്മ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ര​ണ്ട് വ​ര്‍ഷം മു​മ്പാ​ണ് ദ​മ്പ​തി​ക​ള്‍ കെ​സ്ത​രു ഗ്രാ​മ​ത്തി​ല്‍ വൈ​ഭ​വ് ഫി​റ്റ്‌​ന​സ് എ​ന്ന പേ​രി​ല്‍ ജിം ​തു​റ​ന്ന​ത്. ഡോ​ഗ്...

Read More >>
Top Stories