പിറവം: ആക്രി സാധനങ്ങൾ പൊറുക്കാനായി വീടുകളിലെത്തി മോഷ്ടിക്കുന്ന നാടോടി സംഘത്തെ പാഴൂരിൽ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ പിടികൂടി.

കൗൺസിലർ വത്സല വർഗീസിന്റെ നേതൃത്വത്തിൽ നാട്ടുകാരാണ് സംഘത്തെ തടഞ്ഞുനിറുത്തി പൊലീസിൽ ഏൽപ്പിച്ചത്. അതിക്രമിച്ചു കയറി വീടുകളിൽ നിന്ന് ഉരുളി, പാത്രങ്ങൾ, ഫാൻ ഉൾപ്പെടെയുള്ള സാധനങ്ങൾ സംഘം മോഷ്ടിക്കുകയായിരുന്നു. കൂടാതെ പാഴൂർ ചാപ്പലിൽ നിന്നും പ്രദേശത്തെ പൂട്ടിക്കിടുന്ന വീടുകളിൽ നിന്നും വിവിധ സാധനങ്ങൾ സംഘം മോഷ്ടിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
A gang of thieves led by a public representative was arrested in Piravom Pazhur.
