---
title: "വനംവകുപ്പ് ജീവനക്കാർ കടുവയുടെയും പുലിയുടെയും പല്ലും നഖവുമായി ഫോറസ്റ്റ് ഇന്റലിജൻസിന്റെ പരിശോധനയിൽ പിടിയിലായി."
english_title: "During the inspection conducted by the Forest Intelligence, the employees of the Forest Department were arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/263858/during-the-inspection-conducted-by-the-forest-intelligence-the-employees-of-the-forest-department-were-arrested"
published_at: "2025-01-16T17:53:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788fab2a70f7_dshdn.jpg"
keywords: []
---

# വനംവകുപ്പ് ജീവനക്കാർ കടുവയുടെയും പുലിയുടെയും പല്ലും നഖവുമായി ഫോറസ്റ്റ് ഇന്റലിജൻസിന്റെ പരിശോധനയിൽ പിടിയിലായി.

> **Lead Summary:** പാലക്കാട്: കടുവയുടെയും പുലിയുടെയും നഖവും പുലിപ്പല്ലുമായി വനം വകുപ്പ് വാച്ചറും താൽക്കാലിക വാച്ചറും അറസ്റ്റിൽ. പാലക്കാട് നെല്ലിയാമ്പതിയിലെ വനം വകുപ്പ് വാച്ചർ സുന്ദരൻ, പാലക്കയത്തെ താൽക്കാലിക വാച്ചർ സുരേന്ദ്രൻ എന്നിവരാണ് പിടിയിലായത്. പാലക്കാട് പാലക്കയത്തെ പരിശോധനയിൽ 12 പുലിനഖം, 2 കടുവ നഖം, 4 പുലിപ്പല്ല് എന്നിവ ഇവരിൽ നിന്നും പിടികൂടി. വിൽപ്പനയ്ക്കായി ഇരുചക്ര വാഹനത്തിൽ എത്തിയ സമയത്താണ് തിരുവനന്തപുരം ഫോറസ്റ്റ് ഇൻ്റലിജൻസ് ഇരുവരെയും പിടികൂടിയത്.

## Article Content

പാലക്കാട്: കടുവയുടെയും പുലിയുടെയും നഖവും പുലിപ്പല്ലുമായി വനം വകുപ്പ് വാച്ചറും താൽക്കാലിക വാച്ചറും അറസ്റ്റിൽ. പാലക്കാട് നെല്ലിയാമ്പതിയിലെ വനം വകുപ്പ് വാച്ചർ സുന്ദരൻ, പാലക്കയത്തെ താൽക്കാലിക വാച്ചർ സുരേന്ദ്രൻ എന്നിവരാണ് പിടിയിലായത്. പാലക്കാട് പാലക്കയത്തെ പരിശോധനയിൽ 12 പുലിനഖം, 2 കടുവ നഖം, 4 പുലിപ്പല്ല് എന്നിവ ഇവരിൽ നിന്നും പിടികൂടി. വിൽപ്പനയ്ക്കായി ഇരുചക്ര വാഹനത്തിൽ എത്തിയ സമയത്താണ് തിരുവനന്തപുരം ഫോറസ്റ്റ് ഇൻ്റലിജൻസ് ഇരുവരെയും പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/263858/during-the-inspection-conducted-by-the-forest-intelligence-the-employees-of-the-forest-department-were-arrested)