---
title: "#Thrikkakara | സ്ത്രീപീഡനം ; തൃക്കാക്കരയിലെ കോൺഗ്രസ്  നേതാക്കൾക്കെതിരെ കേസെടുത്തു "
english_title: "#Violence #against #women; A #case was #registered #against the #Congress #leaders of #Thrikkakara"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/262604/violence-against-women-a-case-was-registered-against-the-congress-leaders-of-thrikkakara"
published_at: "2025-01-11T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6781fd6501837_thrikkar.jpg"
keywords: []
---

# #Thrikkakara | സ്ത്രീപീഡനം ; തൃക്കാക്കരയിലെ കോൺഗ്രസ്  നേതാക്കൾക്കെതിരെ കേസെടുത്തു 

> **Lead Summary:** തൃക്കാക്കര : കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് അലി ഷാന, തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ അബ്ദു ഷാന എന്നിവർക്കെതിരെയുള്ള സ്ത്രീപീഡന പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് കേസ് എടുത്തു.

## Article Content

തൃക്കാക്കര : കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് അലി ഷാന, തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ അബ്ദു ഷാന എന്നിവർക്കെതിരെയുള്ള സ്ത്രീപീഡന പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് കേസ് എടുത്തു.

സ്ത്രീപീഡനം, ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം ചെയ്യാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങൾ ഉന്നയിച്ച് യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തത്.

അലി യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചതായി പരാതിയിൽ പറയുന്നു. അലിയുടെ സഹോദരൻ അബ്ദു ഷാന കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായും യുവതിയുടെ പരാതിയിലുണ്ട്.

ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തി യുവതിയെ പാലക്കാട് സ്വകാര്യ ആശുപത്രിൽ എത്തിച്ച് ഗർഭച്ഛിദ്രം ചെയ്യാൻ ശ്രമിച്ചെങ്കിലും അവിടെനിന്ന് രക്ഷപ്പെട്ട യുവതി ആൺകുട്ടിക്ക് ജന്മം നൽകി. ഇക്കാര്യം അറിഞ്ഞതോടെ പ്രതികൾ വീണ്ടും ഭീഷണി തുടരുകയായിരുന്നുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/262604/violence-against-women-a-case-was-registered-against-the-congress-leaders-of-thrikkakara)