കൊല്ലം: കൊല്ലം പോരുവഴിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷക തൊഴിലാളി മരിച്ചു. അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ സോമൻ ആണ് മരിച്ചത്. സോമനെ ഇന്നലെ രാത്രി മുതൽ കാണാതായിരുന്നു. സോമൻ്റെ ഭാര്യ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങവേയാണ് രാവിലെ 8 മണിയോടെ സമീപത്തെ കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ ശൂരനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
A farm worker was shocked to death by an electric trap set up to drive away a wild boar.