കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ സ്കൂട്ടർ മറിഞ്ഞു വിദ്യാർത്ഥി മരിച്ചു. കല്യാശ്ശേരി പോളിടെക്നികിലെ വിദ്യാർത്ഥിയായ ആകാശ് ആണ് മരിച്ചത്. രാവിലെ കോളേജിലേക്ക് പോകുന്ന വഴിയാണ് ആകാശ് അപകടത്തിൽ പെട്ടത്. കണ്ണൂർ ചേരാരി സ്വദേശിയാണ് ആകാശ്. യാത്രക്കിടെ പാപ്പിനിശ്ശേരിയിൽ വെച്ച് ആകാശിൻ്റെ സ്കൂട്ടർ തെന്നിമറിയുകയായിരുന്നു. ആകാശ് റോഡിലേക്ക് തെറിച്ചുവീണു. ഈ സമയത്ത് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ദേഹത്തിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ആകാശ് മരിച്ചു.
The scooter slipped and fell onto the road; KSRTC enters the body of the student, ends tragically