ഡൽഹി: ജമ്മു കശ്‌മീരിൽ ജവാൻ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചു. കുറിപ്പിൽ തന്നെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്ന ഒരു സ്ത്രീയെക്കുറിച്ച് പറയുന്നുണ്ട്. 27കാരനായ കൃഷ്ണ കുമാർ യാദവാണ് മരിച്ചത്.
രണ്ട് വർഷം മുമ്ബ് നടന്ന ഒരു സംഭവം യാദവ് തന്റെ ആത്മഹത്യാ കുറിപ്പിൽ വിവരിച്ചിട്ടുണ്ട്. അന്നുമുതൽ തന്നെ ചിലർ വേട്ടയാടുകയാണെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്
രണ്ട് വർഷം മുമ്ബ് രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ജീൻമാത സുഹൃത്തുക്കളോടൊപ്പം സന്ദർശിച്ചതായി യാദവ് പറയുന്നു.
തന്നെ അബോധാവസ്ഥയിലാക്കി ഒരു സ്ത്രീയുമൊത്തുള്ള വീഡിയോ ചിത്രീകരിച്ചെന്നും, ഈ വീഡിയോ കാണിച്ച് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായും കുറിപ്പിൽ പറയുന്നു
Soldier shoots himself dead in Jammu and Kashmir.