---
title: "ആൾപ്പാർപ്പില്ലാത്ത വീട്ടിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവം; വീട്ടുടമയായ ഡോക്ടർ മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതെന്ന് സംശയം."
english_title: "Skull and Bones Found in Homeless House;  It is suspected that the house owner doctor used it for medical studies."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/261659/skull-and-bones-found-in-homeless-house-it-is-suspected-that-the-house-owner-doctor-used-it-for-medical-studies"
published_at: "2025-01-07T11:12:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677cbee0141b7_Untitled_design_20250107_110007_0000.jpg"
keywords: []
---

# ആൾപ്പാർപ്പില്ലാത്ത വീട്ടിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവം; വീട്ടുടമയായ ഡോക്ടർ മെഡിക്കൽ പഠനത്തിന് ഉപയോഗിച്ചതെന്ന് സംശയം.

> **Lead Summary:** ചോറ്റാനിക്കര: ഇരുപത് വർഷമായി താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്‌ജിൽ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠന ആവശ്യത്തിന് ഉപയോഗിച്ചതാണോ എന്ന സംശയത്തിൽ പോലിസ്.

## Article Content

ചോറ്റാനിക്കര: ഇരുപത് വർഷമായി താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്‌ജിൽ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠന ആവശ്യത്തിന് ഉപയോഗിച്ചതാണോ എന്ന സംശയത്തിൽ പോലിസ്.

വർഷങ്ങളായി കൊച്ചി നഗരത്തിൽ താമസിക്കുന്ന വീട്ടുടമയായ ഡോ. ഫിലിപ് ജോണിന്റെ മൊഴിയെടുത്താലേ ഇക്കാര്യം വ്യക്തമാവൂ. മൂന്നു കവറുകളിലായി സൂക്ഷിച്ച നിലയിലാണ് ഫ്രിഡ്‌ജിൽനിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയതെന്നും പോലിസ് അറിയിച്ചു. മെഡിക്കൽ വിദ്യാർഥികൾ പഠനത്തിന് ഉപയോഗിക്കുന്ന രീതിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. വാരിയെല്ലുകൾ പ്രത്യേകം കവറിലും കൈകാലുകളിലെ വിരലുകൾ മറ്റൊരു കവറിലുമാക്കിയ നിലയിലാണ് സൂക്ഷിച്ചിരുന്നത്. കാൽ മുട്ടിലെ ചിരട്ടകൾ പൊടിഞ്ഞുപോയ നിലയിലായിരുന്നു.

ചോറ്റാനിക്കര എരുവേലി പാലസ് സ്ക്വയറിന് സമീപത്തെ 14 ഏക്കർ വസ്‌തുവിലെ ആൾത്താമസമില്ലാതെ കിടക്കുന്ന വീട്ടിലെ ഫ്രിഡ്‌ജിനുള്ളിലാണ് ഇന്നലെ അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/261659/skull-and-bones-found-in-homeless-house-it-is-suspected-that-the-house-owner-doctor-used-it-for-medical-studies)