ഇടുക്കി: ദേവികുളം താലൂക്കിലെ സർവേയർ എസ് നിതിനാണ് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം നേര്യമംഗലത്ത് വച്ച് പിടിയിലായത്. ബൈസൺ വാലി പൊട്ടൻകാടുള്ള 146 ഏക്കർ വരുന്ന ഏലത്തോട്ടം ഡിജിറ്റൽ സർവേ പ്രകാരം അളന്നു തിട്ടപ്പെടുത്തി കൊടുക്കുന്നതിന് എസ്റ്റേറ്റ് മാനേജരോട് ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു അത്രയും തുക നൽകാൻ കഴിയില്ലെന്ന് പറഞ്ഞതിനാൽ 50,000 രൂപ നൽകാൻ നിതിൻ ആവശ്യപ്പെടുകയായിരുന്നു. എസ്റ്റേറ്റ് മാനേജർ വിവരമറിയിച്ചതിനെ തുടർന്ന് ഇടുക്കി വിജിലൻസാണ് കൈക്കൂലി കൈമാറുന്നതിനിടെ നിതിനെ പിടികൂടുകയായിരുന്നു.
Vigilance arrests temporary surveyor while accepting bribe.