---
title: "#Chairgame | ഡിഎംഒ ഓഫീസില്‍ 'കസേരകളി' തുടരുന്നു; സ്റ്റേ നീക്കിയിട്ടും മുന്‍ ഡിഎംഒ ഡോ. രാജേന്ദ്രന്‍ കസേര ഒഴിഞ്ഞിട്ടില്ല."
english_title: "'Chair game' continues in DMO office; Despite the removal of the stay, former DMO Dr. Rajendran has not vacated the seat."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/258606/chair-game-continues-in-dmo-office-despite-the-removal-of-the-stay-former-dmo-dr-rajendran-has-not-vacated-the-seat"
published_at: "2024-12-24T12:52:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676a6123bf5b6_gvvj.jpg"
keywords: []
---

# #Chairgame | ഡിഎംഒ ഓഫീസില്‍ 'കസേരകളി' തുടരുന്നു; സ്റ്റേ നീക്കിയിട്ടും മുന്‍ ഡിഎംഒ ഡോ. രാജേന്ദ്രന്‍ കസേര ഒഴിഞ്ഞിട്ടില്ല.

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് ഡിഎംഒ ഓഫീസില്‍ കസേരകളി തുടുരുന്നു. സ്ഥലം മാറ്റം കിട്ടിയ ഡോ. രാജേന്ദ്രനും സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിയും ഒരേ ഓഫീസിലെത്തി. സ്റ്റേ നീക്കിയിട്ടും മുന്‍ ഡിഎംഒ ഡോ. രാജേന്ദ്രന്‍ കസേര ഒഴിഞ്ഞിട്ടില്ല. ഇതോടെയാണ് രണ്ട് ഓഫീസര്‍മാരും ഒരേ ഓഫീസില്‍ തുടരുന്നത്. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രന്‍ നല്‍കിയ സ്റ്റേ നീക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ആശാ ദേവി ചുമതലയേറ്റെടുക്കാന്‍ എത്തിയത്. എന്നിട്ടും കസേരയൊഴിയാന്‍ രാജേന്ദ്രന്‍ തയ്യാറായില്ല. ഓഫീസില്‍ നിന്നും ഇറങ്ങാതിരുന്ന രാജേന്ദ്രന്‍ താന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നാണ് അറിയിച്ചത്. തുടര്‍ന്ന് ഏറെനേരം ആശാദേവി ഓഫീസിനുള്ളില്‍ ഇരുന്നു.

## Article Content

കോഴിക്കോട്: കോഴിക്കോട് ഡിഎംഒ ഓഫീസില്‍ കസേരകളി തുടുരുന്നു. സ്ഥലം മാറ്റം കിട്ടിയ ഡോ. രാജേന്ദ്രനും സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിയും ഒരേ ഓഫീസിലെത്തി. സ്റ്റേ നീക്കിയിട്ടും മുന്‍ ഡിഎംഒ ഡോ. രാജേന്ദ്രന്‍ കസേര ഒഴിഞ്ഞിട്ടില്ല. ഇതോടെയാണ് രണ്ട് ഓഫീസര്‍മാരും ഒരേ ഓഫീസില്‍ തുടരുന്നത്. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രന്‍ നല്‍കിയ സ്റ്റേ നീക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ആശാ ദേവി ചുമതലയേറ്റെടുക്കാന്‍ എത്തിയത്. എന്നിട്ടും കസേരയൊഴിയാന്‍ രാജേന്ദ്രന്‍ തയ്യാറായില്ല. ഓഫീസില്‍ നിന്നും ഇറങ്ങാതിരുന്ന രാജേന്ദ്രന്‍ താന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നാണ് അറിയിച്ചത്. തുടര്‍ന്ന് ഏറെനേരം ആശാദേവി ഓഫീസിനുള്ളില്‍ ഇരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/258606/chair-game-continues-in-dmo-office-despite-the-removal-of-the-stay-former-dmo-dr-rajendran-has-not-vacated-the-seat)