---
title: "സംസ്ഥാനത്ത ക്ഷേമപെൻഷൻ തട്ടിപ്പിൽ കർശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്; 18% പലിശസഹിതം തിരിച്ചു പിടിക്കും."
english_title: "Health Department prepared to take strict action on welfare pension fraud in the state; It will be recovered with 18% interest."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/258571/health-department-prepared-to-take-strict-action-on-welfare-pension-fraud-in-the-state-it-will-be-recovered-with-18-interest"
published_at: "2024-12-24T11:03:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676a479fe3e06_cash.jpg"
keywords: []
---

# സംസ്ഥാനത്ത ക്ഷേമപെൻഷൻ തട്ടിപ്പിൽ കർശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്; 18% പലിശസഹിതം തിരിച്ചു പിടിക്കും.

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത ക്ഷേമപെൻഷൻ തട്ടിപ്പിൽ കർശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. അനധികൃതമായി പണം കൈപ്പറ്റിയവരിൽ നിന്ന് 18% പലിശസഹിതം തിരിച്ചു പിടിക്കുമെന്നും ആരോഗ്യവകുപ്പ്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃത ക്ഷേമ പെൻഷൻ കൈപ്പറ്റിയവരിൽ ഏറ്റവും കൂടുതൽ പേരുള്ളത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് അനധികൃതമായി ക്ഷേമപെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരിക്കുന്നത്. പട്ടികയിൽ നഴ്സിംഗ് അസിസ്റ്റൻ്റ്, അറ്റൻഡർ, പാർടൈം സ്വീപ്പർ, ക്ലാർക്ക്, ടൈപ്പിസ്റ്റ്, ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് തുടങ്ങിയവരുണ്ട്. പെൻഷൻ തട്ടിയെടുത്തവരിൽ ഭൂരിഭാഗവും വിധവകളാണ്. ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥരും ഈ പട്ടികയിലുണ്ട്. എംപ്ലോയ്മെൻ്റ് എക്സചേഞ്ച് വഴി ജോലി കിട്ടിയവരാണ് ഇത്തരത്തിൽ ക്രമവിരുദ്ധമായി പെൻഷൻ കൈപ്പറ്റിയവരിൽ ഏറെയും.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത ക്ഷേമപെൻഷൻ തട്ടിപ്പിൽ കർശന നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്. അനധികൃതമായി പണം കൈപ്പറ്റിയവരിൽ നിന്ന് 18% പലിശസഹിതം തിരിച്ചു പിടിക്കുമെന്നും ആരോഗ്യവകുപ്പ്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃത ക്ഷേമ പെൻഷൻ കൈപ്പറ്റിയവരിൽ ഏറ്റവും കൂടുതൽ പേരുള്ളത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് അനധികൃതമായി ക്ഷേമപെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരിക്കുന്നത്. പട്ടികയിൽ നഴ്സിംഗ് അസിസ്റ്റൻ്റ്, അറ്റൻഡർ, പാർടൈം സ്വീപ്പർ, ക്ലാർക്ക്, ടൈപ്പിസ്റ്റ്, ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് തുടങ്ങിയവരുണ്ട്. പെൻഷൻ തട്ടിയെടുത്തവരിൽ ഭൂരിഭാഗവും വിധവകളാണ്. ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥരും ഈ പട്ടികയിലുണ്ട്. എംപ്ലോയ്മെൻ്റ് എക്സചേഞ്ച് വഴി ജോലി കിട്ടിയവരാണ് ഇത്തരത്തിൽ ക്രമവിരുദ്ധമായി പെൻഷൻ കൈപ്പറ്റിയവരിൽ ഏറെയും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/258571/health-department-prepared-to-take-strict-action-on-welfare-pension-fraud-in-the-state-it-will-be-recovered-with-18-interest)