പന്തളം: (piravomnews.in) സ്‌കൂള്‍ വിദ്യാർത്ഥിനിയുടെ നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കിയശേഷം ഭീഷണിപ്പെടുത്തി അര്‍ധരാത്രി വീട്ടിലെത്തി പീഡിപ്പിച്ചെന്ന കേസിസില്‍, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അറസ്റ്റില്‍.
പെണ്‍കുട്ടിയെ നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് ലൈംഗികപീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ ഇയാള്‍ വശീകരിച്ച് കടത്തിക്കൊണ്ടുപോയും ബലാത്സംഗം ചെയ്തിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ദൃശ്യങ്ങള്‍ മറ്റൊരു പെണ്‍സുഹൃത്തിന് ഇയാള്‍ അയച്ചുകൊടുത്തതോടെ മാനസികസമ്മര്‍ദത്തിലായ പെണ്‍കുട്ടി വിവരം സ്‌കൂളിലെ കൗണ്‍സിലറെ അറിയിച്ചു.
തുടര്‍ന്നാണ് പന്തളം പോലീസില്‍ പരാതി നല്‍കിയത്. എസ്.എച്ച്.ഒ. ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആണ്‍കുട്ടിയെ ജൂവനൈല്‍ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി തൃശ്ശൂരിലെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
#Acquaintance via #Instagram, nude #scene #taken; The boy who #molested the student was #arrested