---
title: " നാലു വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചെന്ന് പരാതി."
english_title: "Complaint that the teacher injured the private part of the four-year-old girl."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/255210/complaint-that-the-teacher-injured-the-private-part-of-the-four-year-old-girl"
published_at: "2024-12-10T14:01:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757fcecca79b_GYGH.jpg"
keywords: []
---

#  നാലു വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചെന്ന് പരാതി.

> **Lead Summary:** തിരുവനന്തപുരം: നാലു വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചെന്ന് പരാതി. പുറത്തുപറയാതിരിക്കാൻ കുഞ്ഞിനെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറയുന്നു. വിവരം പുറത്തായത് സ്കൂളിലെ CCTV ദൃശ്യങ്ങളിൽ നിന്ന്. എൽകെജി വിദ്യാർത്ഥിയായ നാല് വയസ്സുകാരിയോടാണ് അധ്യാപികയുടെ ക്രൂരത. സ്കൂളിൽ വച്ച് കുഞ്ഞിൻ്റെ സ്വകാര്യ ഭാഗത്ത് നുള്ളി മുറിവേൽപ്പിക്കുകയായിരുന്നു. മാതാപിതാക്കൾ കുഞ്ഞിനെ പരിശോധിക്കുമ്പോൾ ആണ് ക്രൂരത അറിയുന്നത്. അധ്യാപികക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകി. വനിതാ ഉദ്യോഗസ്ഥർ കുട്ടിയിൽ നിന്ന് മൊഴിയെടുത്തു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

## Article Content

തിരുവനന്തപുരം: നാലു വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചെന്ന് പരാതി. പുറത്തുപറയാതിരിക്കാൻ കുഞ്ഞിനെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറയുന്നു. വിവരം പുറത്തായത് സ്കൂളിലെ CCTV ദൃശ്യങ്ങളിൽ നിന്ന്. എൽകെജി വിദ്യാർത്ഥിയായ നാല് വയസ്സുകാരിയോടാണ് അധ്യാപികയുടെ ക്രൂരത. സ്കൂളിൽ വച്ച് കുഞ്ഞിൻ്റെ സ്വകാര്യ ഭാഗത്ത് നുള്ളി മുറിവേൽപ്പിക്കുകയായിരുന്നു. മാതാപിതാക്കൾ കുഞ്ഞിനെ പരിശോധിക്കുമ്പോൾ ആണ് ക്രൂരത അറിയുന്നത്. അധ്യാപികക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകി. വനിതാ ഉദ്യോഗസ്ഥർ കുട്ടിയിൽ നിന്ന് മൊഴിയെടുത്തു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/255210/complaint-that-the-teacher-injured-the-private-part-of-the-four-year-old-girl)