---
title: "#RailwayCrossing | റെയിൽവേ ക്രോസ്സിലെ ഗേറ്റ് ഒടിഞ്ഞു വീണു; ഒഴിവായത് വലിയ അപകടം."
english_title: "The gate at the railway crossing was broken; Avoidance is a big risk."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/255204/the-gate-at-the-railway-crossing-was-broken-avoidance-is-a-big-risk"
published_at: "2024-12-10T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757f8df4b9b0_RTHR.jpg"
keywords: []
---

# #RailwayCrossing | റെയിൽവേ ക്രോസ്സിലെ ഗേറ്റ് ഒടിഞ്ഞു വീണു; ഒഴിവായത് വലിയ അപകടം.

> **Lead Summary:** ഹരിപ്പാട്: തീരദേശ പാതയിൽ നങ്യാർകുളങ്ങര റെയിൽവേ ക്രോസ്സിലെ ഗേറ്റ് ഒടിഞ്ഞു വീണു. അപകടം ഒഴിവായത് തലനാരിഴക്ക്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് ഏറെ തിരക്കുള്ള റോഡിലെ ഗേറ്റ് ഒടിഞ്ഞു വീണത്. ആ സമയം വാഹനങ്ങൾ ഒന്നും കടന്നു വരാഞ്ഞതിനാൽ അപകടം ഒഴിവായി. തുരുമ്പെടുത്ത നിലയിലായിരുന്നു ഗേറ്റ്. പടിഞ്ഞാറു ഭാഗത്തെ ഗേറ്റാണ് ഒടിഞ്ഞു വീണത്. അപകടത്തെ തുടർന്ന് നങ്യാർകുളങ്ങര-മാവേലിക്കര റോഡിലെ ഗതാഗതം തടസപ്പെട്ടു.

## Article Content

ഹരിപ്പാട്: തീരദേശ പാതയിൽ നങ്യാർകുളങ്ങര റെയിൽവേ ക്രോസ്സിലെ ഗേറ്റ് ഒടിഞ്ഞു വീണു. അപകടം ഒഴിവായത് തലനാരിഴക്ക്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് ഏറെ തിരക്കുള്ള റോഡിലെ ഗേറ്റ് ഒടിഞ്ഞു വീണത്. ആ സമയം വാഹനങ്ങൾ ഒന്നും കടന്നു വരാഞ്ഞതിനാൽ അപകടം ഒഴിവായി. തുരുമ്പെടുത്ത നിലയിലായിരുന്നു ഗേറ്റ്. പടിഞ്ഞാറു ഭാഗത്തെ ഗേറ്റാണ് ഒടിഞ്ഞു വീണത്. അപകടത്തെ തുടർന്ന് നങ്യാർകുളങ്ങര-മാവേലിക്കര റോഡിലെ ഗതാഗതം തടസപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/255204/the-gate-at-the-railway-crossing-was-broken-avoidance-is-a-big-risk)