---
title: "#VandeBharat | ചരക്കുകൾ ഇനി വന്ദേ ഭാരതിലും; ലോജിസ്റ്റിക്സ് രം​ഗത്ത് വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ."
english_title: "Goods are no longer in Vande Bharat; Indian Railways is preparing for big changes in the field of logistics."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/255199/goods-are-no-longer-in-vande-bharat-indian-railways-is-preparing-for-big-changes-in-the-field-of-logistics"
published_at: "2024-12-10T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757f6ad3bff1_yukuk.jpg"
keywords: []
---

# #VandeBharat | ചരക്കുകൾ ഇനി വന്ദേ ഭാരതിലും; ലോജിസ്റ്റിക്സ് രം​ഗത്ത് വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ.

> **Lead Summary:** പാർസലുകൾ ചരക്കുകൾ ഇനി വന്ദേ ഭാരതിലും എത്തും. പാർസൽ സർവീസുകൾ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. വസ്ത്രങ്ങൾ, മൊബൈൽ ഫോണുകൾ മറ്റ് ഭാരം കുറഞ്ഞ ചരക്കുകളും വിലപ്പിടിപ്പുള്ളതുമായ ചരക്കുകളാകും വന്ദേഭാരത് വഴി എത്തിച്ച് നൽകുകയെന്നാണ് വിവരം. വിലയേറിയ റോസാപുഷ്‌പങ്ങൾ, ഓർക്കിഡുകൾ പോലുള്ള പുഷ്‌പങ്ങൾ വരെ വന്ദേ ഭാരതിൽ പറന്നെത്തും.

## Article Content

പാർസലുകൾ ചരക്കുകൾ ഇനി വന്ദേ ഭാരതിലും എത്തും. പാർസൽ സർവീസുകൾ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. വസ്ത്രങ്ങൾ, മൊബൈൽ ഫോണുകൾ മറ്റ് ഭാരം കുറഞ്ഞ ചരക്കുകളും വിലപ്പിടിപ്പുള്ളതുമായ ചരക്കുകളാകും വന്ദേഭാരത് വഴി എത്തിച്ച് നൽകുകയെന്നാണ് വിവരം. വിലയേറിയ റോസാപുഷ്‌പങ്ങൾ, ഓർക്കിഡുകൾ പോലുള്ള പുഷ്‌പങ്ങൾ വരെ വന്ദേ ഭാരതിൽ പറന്നെത്തും.

സാധാരണ ട്രെയിനുകളിലേത് പോലെ തന്നെയാകും വന്ദേ ഭാരതിലെ പാർസൽ സർവീസും. പാർസൽ സർവീസിനായി പ്രത്യേകം നിർമിച്ച കോച്ചുകളുണ്ടാകും. ഇതിൻ്റെ നിർമാണം പുരോ ഗമിക്കുകതയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ചെന്നൈയിലെ ഇൻ്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലും മറ്റിടങ്ങളിലുമായി ഇതിൻ്റെ പ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 12- 24 മണിക്കൂർ കൊണ്ട് ഓടിയെത്താൻ സാധിക്കുന്ന നഗരങ്ങൾ ബന്ധിപ്പിച്ചാകും ആദ്യഘട്ടത്തിൽ സർവീസ് ആരംഭിക്കുക. ഘട്ടംഘട്ടമായി പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/255199/goods-are-no-longer-in-vande-bharat-indian-railways-is-preparing-for-big-changes-in-the-field-of-logistics)