---
title: "ചികിൽസാ ധനസമാഹരണാർത്ഥം അൽഫരീദിയ ബസ്സ് ഒരു ദിവസത്തെ കാരുണ്യ യാത്ര നടത്തി."
english_title: "Alfareedia Bus conducted a one-day Karunya Yatra to raise funds for medical treatment."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/255184/alfareedia-bus-conducted-a-one-day-karunya-yatra-to-raise-funds-for-medical-treatment"
published_at: "2024-12-10T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757ea5da21f8_efw.jpg"
keywords: []
---

# ചികിൽസാ ധനസമാഹരണാർത്ഥം അൽഫരീദിയ ബസ്സ് ഒരു ദിവസത്തെ കാരുണ്യ യാത്ര നടത്തി.

> **Lead Summary:** കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഇരു വൃക്കകളും തകരാറിലായി കോട്ടയം മെഡിക്കൽ കോളേജിലെ ചികിൽസയിൽ കഴിയുന്ന ഇടവട്ടം ചെറുതോട്ടിൽ സുനാബിൻ്റെ ചികിൽസാ ധനസമാഹരണാർത്ഥം അരയൻകാവ് കുന്നംകുളത്തിൽ നിസാറിൻ്റെ ഉടമസ്ഥതയിലുള്ള അൽഫരീദിയ ബസ്സ് ഒരു ദിവസത്തെ കാരുണ്യ യാത്ര നടത്തി. അരയൻകാവിൽ നിന്നു തുടങ്ങിയ കാരുണ്യ യാത്ര ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു . എം. തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജയശ്രീ പദ്മാകരൻ അധ്യക്ഷയായി. സി. ആർ ദിലീപ് കുമാർ, ആർ. ഹരി , ഇ.എ. അബ്ദുൽ സലാം, ബാബു ഇടവട്ടം, അനസ് ആമ്പല്ലൂർ, എം.എൻ സുരേഷ്കുമാർ , എം.എം. ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു .

## Article Content

കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഇരു വൃക്കകളും തകരാറിലായി കോട്ടയം മെഡിക്കൽ കോളേജിലെ ചികിൽസയിൽ കഴിയുന്ന ഇടവട്ടം ചെറുതോട്ടിൽ സുനാബിൻ്റെ ചികിൽസാ ധനസമാഹരണാർത്ഥം അരയൻകാവ് കുന്നംകുളത്തിൽ നിസാറിൻ്റെ ഉടമസ്ഥതയിലുള്ള അൽഫരീദിയ ബസ്സ് ഒരു ദിവസത്തെ കാരുണ്യ യാത്ര നടത്തി. അരയൻകാവിൽ നിന്നു തുടങ്ങിയ കാരുണ്യ യാത്ര ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു . എം. തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജയശ്രീ പദ്മാകരൻ അധ്യക്ഷയായി. സി. ആർ ദിലീപ് കുമാർ, ആർ. ഹരി , ഇ.എ. അബ്ദുൽ സലാം, ബാബു ഇടവട്ടം, അനസ് ആമ്പല്ലൂർ, എം.എൻ സുരേഷ്കുമാർ , എം.എം. ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/255184/alfareedia-bus-conducted-a-one-day-karunya-yatra-to-raise-funds-for-medical-treatment)