---
title: "#Nadapolima | നാദപ്പൊലിമയിൽ വലിയവിളക്ക് ; ഇന്ന്‌ കൊടിയിറക്കം  "
english_title: "Big lamp in #Nadapolima; #Flag #lowering #today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/254256/big-lamp-in-nadapolima-flag-lowering-today"
published_at: "2024-12-06T10:42:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6752880f4aaf4_nada.jpg"
keywords: []
---

# #Nadapolima | നാദപ്പൊലിമയിൽ വലിയവിളക്ക് ; ഇന്ന്‌ കൊടിയിറക്കം  

> **Lead Summary:** തൃപ്പൂണിത്തറ : ശ്രീപൂർണ**

## Article Content

തൃപ്പൂണിത്തറ : ശ്രീപൂർണ**

നാദപ്പൊലിമയിൽ വലിയവിളക്ക് ; ഇന്ന്‌ കൊടിയിറക്കം

Read more: https://www.deshabhimani.com/news/kerala/news-kerala-06-12-2024/1153503

ത്രയീശ ക്ഷേത്രം വൃശ്ചികോത്സവത്തിലെ പ്രസിദ്ധമായ വലിയവിളക്ക് ഉത്സവത്തിന് ജനപ്രവാഹം. രാവിലെ കിഴക്കൂട്ട് അനിയൻമാരാരുടെയും സംഘത്തിന്റെയും പഞ്ചാരിമേളത്തോടെ ശീവേലി നടന്നു. വൈകിട്ട് നെന്മാറ പ്രദേശ് ബ്രദേഴ്സ് ഡോ. എൻ ആർ കണ്ണൻ, ഡോ. എൻ ആർ ആനന്ദ് എന്നിവരുടെ വിശേഷാൽ നാദസ്വരവും

ഹേരംഭാ, ഹേമന്ത എന്നിവരുടെ പുല്ലാംകുഴൽ ദ്വയവും ആസ്വാദകരുടെ മനകവർന്നു. വിളക്കിനെഴുന്നള്ളിപ്പിന് നെന്മാറ ബ്രദേഴ്സിന്റെ വിശേഷാൽ നാദസ്വരവും കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ കൊമ്പുപറ്റ്, കുഴൽപ്പറ്റ്, പഞ്ചാരിമേളം എന്നിവയും നടന്നു.

ഇന്ന്‌ കൊടിയിറക്കം**

ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് വെള്ളിയാഴ്ച കൊടിയിറങ്ങും. ആറാട്ടുദിനമായ വെള്ളി പുലർച്ചെ ആറിന്‌ പള്ളി ഉണർത്തൽ, പന്തീരടി അടക്കമുള്ള പൂജകൾക്കുശേഷം നടയടയ്‌ക്കും.

വൈകിട്ട് നാലിന് കാഴ്ചശീവേലിക്ക് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരും സംഘവും പഞ്ചാരിമേളം ഒരുക്കും. അഞ്ചിന് ഡോ. സായി പ്രസാദ്, സായി നന്ദൻ എന്നിവരുടെ വയലിൻദ്വയം, 6.30ന് വിശേഷാൽ നാദസ്വരം, 6.30ന് ദീപാരാധന, ആറാട്ടുബലി, 6.30 മുതൽ എട്ടുവരെ സംഗീതക്കച്ചേരി, 7.30ന് കൊടിയിറക്കൽ,

തുടർന്ന് ആറാട്ടിനെഴുന്നള്ളിപ്പ്, 8.30 മുതൽ ചോറ്റാനിക്കര വിജയൻ, ചെർപ്പുളശേരി ശിവൻ എന്നിവരുടെ മേജർ സെറ്റ് പഞ്ചവാദ്യം, എട്ടുമുതൽ 9.30 വരെ ഐഡിയ സ്റ്റാർ സിംഗർ ഫെയിം എസ് കൃതികയുടെ സംഗീതക്കച്ചേരി, 9.30ന് വീണദ്വയം, 11.30ന് ചക്കംകുളങ്ങര ക്ഷേത്രക്കുളത്തിൽ ആറാട്ട്,

ശനി പുലർച്ചെ ഒന്നിന്‌ തിരിച്ചെഴുന്നള്ളിപ്പ് (സ്റ്റാച്ചു ജങ്‌ഷനിൽ കാണിക്കയിടൽ പ്രധാനം), 1.30 മുതൽ പാണ്ടിമേളം, 3.30ന് കൊടിക്കൽ പറ, കൂട്ടിയെഴുന്നള്ളിപ്പ്, പഞ്ചാരിമേളം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/254256/big-lamp-in-nadapolima-flag-lowering-today)