---
title: "ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കലാകായികമേള ഒലി 2024 ഉദ്ഘാടനം നിർവഹിച്ചു."
english_title: "Udayanapuram Grama Panchayat inaugurated Oli 2024, an art fair for differently-abled children."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/254167/udayanapuram-grama-panchayat-inaugurated-oli-2024-an-art-fair-for-differently-abled-children"
published_at: "2024-12-05T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6751b31e7b44e_Sequence_01.png"
keywords: []
---

# ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കലാകായികമേള ഒലി 2024 ഉദ്ഘാടനം നിർവഹിച്ചു.

> **Lead Summary:** []

## Article Content

[]

വൈക്കം :ഉദയനാപുരം പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസികവും കലാപരമായ അവരുടെ കഴിവുകൾ കാഴ്ചവയ്ക്കുന്നതിനും ആയി വർഷംതോറും നടത്തിവരുന്ന കലാകായികമേള ഒലി 2024 വല്ലതും സെൻമേരിസ് പാരിഷ് ഹാളിൽ പ്രശസ്ത സിനിമാതാരം ബാല ഉദ്ഘാടനം നിർവഹിച്ചു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡണ്ട് ആനന്ദവല്ലി പി കെ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ കെ ദീപേഷ്,സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡണ്ട് അനൂപ് സിപി പദ്ധതി വിശദീകരണവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പമണി മുഖ്യപ്രഭാഷണവും നടത്തി. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭിക വി എം, ശ്യാമള, ഗിരിജ പുഷ്പക്ഷകൻ, ടി പ്രസാദ്, ജോർജ് പി ഡി, ജീനുമോൻ ബി, ലെറ്റി മോൾ ജോസഫ്, ദീപ മോൾ, മിനി മനക്കപ്പറമ്പിൽ, രാജലക്ഷ്മി,രാധാമണി, ഹേമലത പി ബി,

സുചിത്ര സി കെ എന്നിവർ ആശംസകൾ സംസാരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ പരിപാടികളിൽ പങ്കെടുക്കുകയും, പങ്കെടുത്ത കുട്ടികൾക്കെല്ലാം സമ്മാനവിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/254167/udayanapuram-grama-panchayat-inaugurated-oli-2024-an-art-fair-for-differently-abled-children)