തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ പാർപ്പിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച് ആയമാരുടെ കൊടുംക്രൂരത. കിടക്കയിൽ മൂത്രമൊഴിച്ചതിന് ശിക്ഷയായാണ് അയമാർ കുഞ്ഞിനെ ഉപദ്രവിച്ചത്. സംഭവത്തിൽ മൂന്ന് ആയമാർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനുമാണ് കേസ് എടുത്തത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ് പൊലീസിൽ പരാതി നൽകിയത്. രണ്ടരവയസുകാരിയായ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ നീറ്റൽ അനുഭവപ്പെടുകയും മറ്റ് ജീവനക്കാർ അത് ജനറൽ സെക്രട്ടറിമാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതും. തുടർന്ന് തൈക്കാട് ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുള്ലതായി കണ്ടെത്തിയത്. പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് കുട്ടിയെ നോക്കുന്ന ആയമാരെ ചോദ്യം ചെയ്തപ്പോഴാണ് ഉപദ്രവിച്ച കാര്യം വെളിപ്പെടുന്നത്.
Two-and-a-half-year-old girl's genitals were injured by parents.